'ജോര്‍ജുകുട്ടിയ്ക്ക് കര്‍ണാടകയിലുമുണ്ടെടാ പിടി...'; ഒരു മലയാള സിനിമയ്ക്കും സാധിക്കാത്ത നേട്ടവുമായി ദൃശ്യം 3!

റിലീസ് ചെയ്ത് എഴ് നാളിലാണ് ദൃശ്യം 3 200 കോടി ക്ലബ്ബിലെത്തിത്
Drishyam 3
Drishyam 3ഫെയ്സ്ബുക്ക്
Updated on
1 min read

ആരാധകര്‍ കാത്തിരുന്ന ചിത്രാണ് ദൃശ്യം 3. എന്തായിരിക്കും ഇത്തവണ ജോര്‍ജുകുട്ടിയ്ക്ക് മുമ്പിലുണ്ടാകുന്ന വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. മൂന്നാം വരവിലും ജീത്തു ജോസഫും മോഹന്‍ലാലും ഞെട്ടിച്ചതോടെ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് ദൃശ്യം 3 സ്വന്തമാക്കിയത്. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും പുതുചരിത്രം കുറിച്ചിരിക്കുകയാണ് ദൃശ്യം 3.

Drishyam 3
സിനിമയ്ക്കുള്ളിലെ സിനിമ; നസ്ലെൻ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ പ്രൊമോ ഗാനം എത്തി

മലയാളത്തിന് പുറമെ ദൃശ്യത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഒരാഴ്ച കൊണ്ട് കന്നഡ പതിപ്പ് മാത്രം നേടിയത് 1.18 കോടിയാണ്. ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ?ഗ്രോസ് നേടുന്നത് ഇത് ആദ്യമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയുമാണ്.

Drishyam 3
'അദ്ദേഹത്തെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനു​ഗ്രഹം'; വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഇന്ദ്രൻസ്

അതേസമയം മലയാളം ഒറിജിനല്‍ കര്‍ണാടകത്തില്‍ നിന്ന് നേടിയത് ഇതിനേക്കാളൊക്കെ ഒരുപാട് ഉപരിയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം കര്‍ണാടകത്തില്‍ നിന്ന് വിവിധ ഭാഷാ പതിപ്പുകളിലൂടെ ഇതുവരെ നേടിയത് 12.31 കോടിയാണ്. കര്‍ണാടകത്തില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ ആണിത്. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോകയും (14.80 കോടി) മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തന്നെ എമ്പുരാനും (12.70 കോടി).

അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബും മറികടന്ന് കുതിപ്പ് തുടരുകയാണ് ചിത്രം. റിലീസ് ചെയ്ത് എഴ് നാളിലാണ് ദൃശ്യം 3 200 കോടി ക്ലബ്ബിലെത്തിത്. ഒരു മോഹന്‍ലാല്‍ ചിത്രം മൂന്നാമത്തെ തവണയാണ് 200 കോടി ക്ലബ്ബില്‍ എത്തുന്നത്. നേരത്തെ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയിരുന്നു. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്.

മോഹന്‍ലാലിന് പുറമെ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, അജയ് ദേവ്ഗണ്‍ നായകനായ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

Summary

Mohanlal starrer Drishyam 3 creates history in Karnataka Boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com