'ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും, അയാൾക്ക് അയാളുടേതായിട്ടുള്ള ലോകമാണ്'; പ്രണവിനെ കുറിച്ച് മോഹൻലാൽ

അയാൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
Pranav, Mohanlal
Pranav, Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

മലയാളികൾ തങ്ങളുടെ സ്വന്തമെന്ന് പറയുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തോടുള്ള സ്നേഹം അതുപോലെ തന്നെ നടന്റെ മക്കളോടും മലയാളികൾ കാണിക്കാറുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് സിനിമയിലെത്തിയപ്പോഴും മകൾ വിസ്മയ സിനിമയിലേക്ക് ചുവടു വച്ചപ്പോഴും ഹൃദയം കൊണ്ടാണ് മലയാളികൾ അവരെ സ്വീകരിച്ചത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയെങ്കിലും പ്രണവിന്റെ ലോകം എപ്പോഴും വേറെ ലെവലാണ്. യാത്രകളും എഴുത്തും സം​ഗീതവും സാ​​ഹസികതയുമൊക്കെയായി ആർക്കും പിടികൊടുക്കാതെ നടക്കുകയാണ് പ്രണവ്. സിനിമയുടെ താരപ്പൊലിമയിൽ ഒരിക്കലും പ്രണവിനെ മലയാളികൾ കണ്ടിട്ടില്ല.

വർഷത്തിൽ ഒരു സിനിമ ചെയ്യും, അത് സൂപ്പർ ഹിറ്റുമായിരിക്കും എന്നാണ് പ്രണവിനേക്കുറിച്ച് പൊതുവേ സിനിമാ പ്രേമികൾ പറയാറ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പ്രണവ് ഇത്രയും ബ്രേക്ക് എടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോ​‌ഹൻലാൽ. ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും എന്നായിരുന്നു തമാശരൂപേണയുള്ള ലാലേട്ടന്റെ മറുപടി.

ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാ​ഗമായി 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. "ഏതായാലും ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും. അത് ഓരോരുത്തരുടെ ചിന്തകളല്ലേ. അയാൾ വെറുതേ ഇരിക്കുകയല്ല.

Pranav, Mohanlal
'വ്യക്തി ജീവിതത്തിലേക്ക് നുഴഞ്ഞു കയറരുത്'; വിവാഹ മോചനം സ്ഥിരീകരിച്ച് മൗനി റോയ്

അയാൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഒരു സം​ഗീത പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സം​ഗീതം പഠിക്കുന്നുണ്ട്. എഴുതുന്നുണ്ട്. അയാൾ ചുമ്മാ ഇരിക്കുകയല്ല. അയാൾക്ക് അയാളുടേതായിട്ടുള്ള ലോകമാണ്. അതിൽ സിനിമയും ഉണ്ട്.

Pranav, Mohanlal
'മകന്റെ കല്യാണം വിളിച്ചപ്പോൾ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ, ഒരുപാട് തിരക്കിനിടയിലും മൂപ്പര് വാക്ക് പാലിച്ചു'; വിഡി സതീശനെക്കുറിച്ച് ഹരീഷ് പേരടി

അത്രയേ ഉള്ളൂ. എനിക്ക് സിനിമയാണ് ലോകം. അതിന്റെ ഇടയിൽ ബാക്കി കാര്യങ്ങൾ ചെയ്യാൻ സമയമില്ല".- മോഹൻലാൽ പറഞ്ഞു. മെയ് 21 ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്.

Summary

Cinema News: Actor Mohanlal talks about his son Pranav.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com