'കുഴിച്ചിട്ടത് എവിടെയാണെന്ന് ഒന്നു പറഞ്ഞൂടെ', പൊലീസ് ജോർജുകുട്ടിക്ക് പിന്നാലെ; ദൃശ്യം ടീസർ

വരുൺ വധക്കേസിൽ ജോർജുകുട്ടിക്ക് എതിരായ പൊലീസ് അന്വേഷണമാണ് ടീസറിൽ നിറയുന്നത്
ദൃശ്യം ടീസറിൽ നിന്ന്
ദൃശ്യം ടീസറിൽ നിന്ന്
Updated on: 
1 min read

വരുണിന്റെ കൊലപാതകത്തിന് ശേഷമുള്ള ജോർജു കുട്ടിയുടേയും കുടുംബത്തിന്റേയും കഥ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആകാക്ഷ ഉയർത്തിക്കൊണ്ട് ദ‌ൃശ്യം 2ന്റെ രണ്ടാമത്തെ ടീസർ പുറത്തെത്തിയിരിക്കുകയാണ്. 

വരുൺ വധക്കേസിൽ ജോർജുകുട്ടിക്ക് എതിരായ പൊലീസ് അന്വേഷണമാണ് ടീസറിൽ നിറയുന്നത്. വരുണിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നത് എവിടെയെന്ന് അറിയാനാണ് പൊലീസിന്റെ ശ്രമം. ആദ്യ ഭാ​ഗത്തെ പോലെ രണ്ടാം ഭാ​ഗവും സംഘർഷ ഭരിതമാകുമെന്നാണ് ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. 

കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്. ഒരു കോടി ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാസ് സിനിമാസാണ് നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com