'ചിരിച്ചുകൊണ്ടുള്ള ആ ഇരിപ്പ് കണ്ടോ', വൈറലായി മോഹൻലാലിന്റെ ചിത്രം; കൂൾ ലാലെന്ന് ശോഭന

മോഹൻലാലിന്റെ ചിത്രവും ശോഭനയുടെ കമന്റും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
'ചിരിച്ചുകൊണ്ടുള്ള ആ ഇരിപ്പ് കണ്ടോ', വൈറലായി മോഹൻലാലിന്റെ ചിത്രം; കൂൾ ലാലെന്ന് ശോഭന
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് മോഹൻലാലിന്റെ പുതിയ ചിത്രം. കൂൾ ലുക്കിൽ ചിരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബൊഹീമിയൻ സ്റ്റൈലിൻ കഴുത്തിലും കയ്യിലും ചരടുകളുമായി പ്രിന്റഡ് ഷർട്ടും അണിഞ്ഞുള്ള മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. 

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തിൽ വളരെ സ്പെഷ്യലായ ഒരാളുടെ പ്രശംസയും എത്തിയിട്ടുണ്ട്. ശോഭനയാണ് തന്റെ ഇഷ്ടനായകന് കമന്റുമായി എത്തിയത്. കൂൾ ലാൽ സാർ എന്നാണ് ശോഭന കുറിച്ചത്. മോഹൻലാലിന്റെ ചിത്രവും ശോഭനയുടെ കമന്റും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

അനീഷ് ഉപാസനയുടെ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയാണിത്. നേരത്തെ അനീഷ് പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റിൽ‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിരുന്നു. മുരളി വേണുവാണ് കോസ്റ്റ്യൂം.

ഇന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും ഏറ്റവും ഒടുവില്‍ നായികയും നായകനുമായി അഭിനയിച്ചത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com