മുടി നീട്ടി മോഹൻലാലിന്റെ വൃഷഭ ലുക്ക്, വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

വൃഷഭയുടെ ആക്ഷൻ കൊറിയോ​ഗ്രാഫറായ പീറ്റർ ഹെയിന്റെ പിറന്നാൾ സെറ്റിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്
മോഹൻലാൽ വൃഷഭ ലൊക്കേഷനിൽ/ചിത്രം: ട്വിറ്റര്‍
മോഹൻലാൽ വൃഷഭ ലൊക്കേഷനിൽ/ചിത്രം: ട്വിറ്റര്‍
Updated on
1 min read

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. വൻ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് മോഹൻലാലിന്റെ വൃഷഭ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. 

വൃഷഭയുടെ ആക്ഷൻ കൊറിയോ​ഗ്രാഫറായ പീറ്റർ ഹെയിന്റെ പിറന്നാൾ സെറ്റിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പീറ്റർ കേക്ക് മുറിക്കുന്നതും മോഹൻലാൽ മധുരം പങ്കിടുന്നതും വീഡിയോയിൽ കാണാം. വൻ ആക്ഷനോടെയായിരിക്കും ചിത്രം എത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

രജനീകാന്തിന്റെ ജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം വൻ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ്. 10 മിനിറ്റ് മാത്രമാണ് സ്ക്രീനിൽ എത്തുന്നുള്ളൂ എങ്കിലും അത് ​ഗംഭീരമായെന്നാണ് ആരാധക പ്രതികരണം. 

കന്നഡ സംവിധായകന്‍ നന്ദ കിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രീകരണം. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍, മഹീപ് കപൂര്‍ സഹ്‌റ എസ് ഖാന്‍ റോഷന്‍ മേഖ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛന്റേയും മകന്റേയും കഥയാണ് ചിത്രം പറയുന്നത്. ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com