ചക്കപ്പഴം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് സബീറ്റ ജോർജ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ മൂത്ത മകന്റെ ഓർമ ദിനത്തിൽ സബിറ്റ കുറിച്ച വാക്കുകളാണ് ആരാധകർക്ക് നോവാകുന്നത്. നാല് വർഷം മുൻപാണ് സബിറ്റയുടെ മൂത്ത മകൻ മാക്സ് വെൽ വിടപറയുന്നത്. ഭിന്നശേഷിക്കാരനായ മാക്സ് വെൽ.
‘എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം സമ്മാനിച്ചാണ് കടന്നു പോയത്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല- സബീറ്റ കുറിച്ചു.
മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്സ് മരണത്തിന് കീഴടങ്ങുന്നത്. ഇളയ മകൾ സാഷ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates