പാടാന്‍ ഏറ്റവും കടുപ്പം മലയാളം, പക്ഷേ...; കരീനയോട് ശ്രേയാ ഘോഷാല്‍

നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ഗായിക മലയാളം സിനിമയെക്കുറിച്ച് വാചാലയായത്
shreya ghoshal
ശ്രേയ ഘോഷാല്‍ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളം ഭാഷയില്‍ പാടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് ഗായിക ശ്രേയ ഘോഷാല്‍. നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ഗായിക മലയാളം സിനിമയെക്കുറിച്ച് വാചാലയായത്. വളരെ ആഴത്തിലുള്ള സിനിമകളാവും മലയാളത്തിലെന്നും പ്രണയം മാത്രമല്ല പലതരത്തിലുള്ള വികാരങ്ങള്‍ നിറഞ്ഞതാകും ഗാനങ്ങളെന്നുമാണ് ഗായിക പറഞ്ഞത്.

തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണ്. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. - ശ്രേയ ഘോഷാല്‍ പറഞ്ഞു.

ഒരു ദിവസം പലഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ് തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെ ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണ് ഇത്. ഏത് രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെ തന്നെ വെല്ലുവിളിയും നിറഞ്ഞതാണ്.- ഗായിക കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com