'ഓ, ഞാൻ ​'ഗേ' ആണ്, എന്റെ നല്ല കാലത്തും മോശം സമയത്തും അവർ എന്നോടൊപ്പമുണ്ടായിരുന്നു'; വിവാഹമോചനത്തിന് പിന്നാലെ മൗനി റോയ്

അതൊരു ഭാഗ്യമായി കരുതുന്നു.
Mouni Roy
Mouni Royഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടി മൗനി റോയ് ​ഗേ ആണെന്ന തരത്തിൽ അഭ്യൂ​ഹങ്ങൾ പ്രചരിച്ചിരുന്നു. 2022 ൽ വിവാഹിതരായ മൗനിയും മലയാളിയായ സൂരജ് നമ്പ്യാരും കഴിഞ്ഞ മേയിലാണ് തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന കാര്യം പരസ്യമാക്കിയത്. ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മൗനി.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മൗനി. ഒട്ടും മടിക്കാതെ 'ഓ, 'ഗേ' ആണ് എന്നത്', എന്നായിരുന്നു മൗനിയുടെ മറുപടി. സൂരജുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് നടിയുടെ പ്രതികരണം.

വേർപിരിയലിന് ശേഷമുള്ള സമയങ്ങളെക്കുറിച്ച് സംസാരിച്ച മൗനി, പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് ശക്തമായൊരു പിന്തുണയുമായി ഒട്ടേറെപ്പേർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. അതൊരു ഭാഗ്യമായി കരുതുന്നു. കഠിന സമയങ്ങളെ അതിജീവിക്കാൻ തന്നെ സഹായിച്ചത് കുടുംബവും അടുത്ത സുഹൃത്തുക്കളും പ്രത്യേകിച്ച് തന്റെ പെൺസൗഹൃദങ്ങളുമാണെന്ന് താരം കൂട്ടിച്ചേർത്തു.

Mouni Roy
'മീശ പിരിക്കണം, പൊടി പറക്കണം; ഇത് രണ്ടും നടത്തിയിരിക്കും', മോഹൻലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് ചിദംബരം

'പാറപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സുഹൃത്തുക്കളും കുടുംബവും എപ്പോഴും കൂടെയുണ്ടായിരുന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. മൗനി റോയ് പറഞ്ഞു. തന്റെ പെൺസൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കവേ, ജീവിതത്തിൽ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്നും അവർ വ്യക്തമാക്കി.

Mouni Roy
'എന്റെ റിതപ്പനെ ഓർത്ത്, ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കൂ'; കുറിപ്പുമായി രേണു സുധി

"എന്നെ പിന്തുണയ്ക്കാൻ എനിക്ക് എപ്പോഴും മികച്ച പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളെ ഉയർത്തിക്കൊണ്ടുവരുന്ന അത്തരം സ്ത്രീകൾ ജീവിതത്തിൽ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്".- മൗനി റോയ് പറഞ്ഞു.

Summary

Mouni Roy reveals the biggest rumour about her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com