'പോയത് ജ്യേഷ്ഠ സഹോദരൻ...' വിങ്ങിപ്പൊട്ടി മുകേഷ്; വിഡിയോ

ഇന്നസെന്റിനെ അനുസ്‌മരിച്ച് മുകേഷ് 
ഇന്നസെന്റിനൊപ്പം മുകേഷ്, ദുൽഖർ സൽമാൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഇന്നസെന്റിനൊപ്പം മുകേഷ്, ദുൽഖർ സൽമാൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

നടൻ ഇന്നസെന്റിന് അനുസ്‌മരണമറിയിച്ച് നടനും എംഎൽഎയുമായ മുകേഷ്. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രിയ താരത്തിന് വിട നൽകുമ്പോൾ മുകേഷ് വിങ്ങിപ്പൊട്ടി. നിലപാടുകളിൽ മായം ചേർക്കാത്ത ഇന്നസന്റ് തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നുവെന്ന് മുകേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുകേഷിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

വിട

‘‘സിനിമയിലെപ്പോലെ ജീവിതത്തിലും നർമ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും... ഗൗരവമേറിയ  പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സ്വാന്തനമായിരുന്നു ... പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു... നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജ്യേഷ്ഠ സഹോദരന്, അന്ത്യാഭിവാദ്യങ്ങൾ.’’–മുകേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com