'അവള്‍ കാന്‍സര്‍ ബാധിതയായിരുന്നില്ല, മറ്റൊരാളുടെ തെറ്റ് മകളുടെ ജീവനെടുത്തു': ആരോപണവുമായി കൃഷന്‍ കുമാറിന്റെ ഭാര്യ

തിഷ കാന്‍സര്‍ ബാധിതയായിരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ താന്യ സിങ്
Tishaa Kumar
കൃഷൻ കുമാറും മകൾ ഭാര്യ താന്യയും മകൾ തിഷയും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷ കുമാറിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കാന്‍സര്‍ ബാധിച്ചാണ് തിഷ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ തിഷ കാന്‍സര്‍ ബാധിതയായിരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ താന്യ സിങ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മകളുടെ മരണത്തേക്കുറിച്ച് തുറന്നുപറഞ്ഞത്.

മകള്‍ക്ക് കാന്‍സറില്ലായിരുന്നെന്നും തെറ്റായാണ് രോഗനിര്‍ണയം നടത്തിയത് എന്നുമാണ് താന്യ വ്യക്തമാക്കിയത്. മറ്റാരോ വരുത്തിയ തെറ്റ് കാരണമാണ് മകള്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അവര്‍ പറഞ്ഞു. എന്റെ മകള്‍ക്ക് കാന്‍സറുണ്ടായിരുന്നില്ല. 15 വയസില്‍ അവള്‍ ഒരു വാക്‌സിനെടുത്തു. ഇത് ഓട്ടോഇമ്യൂണ്‍ അവസ്ഥയ്ക്ക് കാരണമായി. എന്നാല്‍ തെറ്റായാണ് രോഗനിര്‍ണയം നടത്തിയത്. ഞങ്ങള്‍ക്ക് ആ സമയത്ത് ഇതേക്കുറിച്ച് അറിയില്ലായിരുന്നു.- താന്യ വ്യക്തമാക്കി.

മക്കള്‍ക്ക് ചികിത്സ നല്‍കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ പേരുടെ ഉപദേശം തേടണം എന്നാണ് താന്യ കുറിക്കുന്നത്. എല്ലാം തിരിച്ചറിയുന്നതിന് മുന്‍പ് തങ്ങള്‍ മെഡിക്കല്‍ കുരുക്കില്‍ പെട്ടുപോയി. മറ്റൊരു കുഞ്ഞും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും മകള്‍ ഒരിക്കലും വിഷാദത്തില്‍ അകപ്പെട്ടില്ലെന്നും ഏറ്റവും ശക്തയാണെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com