കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അനുഭവിച്ച നടുക്കുന്ന ഓർമകൾ പങ്കുവെച്ച് നടി സാനിയ അയ്യപ്പൻ. ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ് താരം അനുഭവിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കണ്ണു തുറക്കാൻ പോലും സാധിച്ചില്ലെന്നും ഉറക്കത്തിൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയെന്നുമാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അവസ്ഥ വിവരിച്ചത്. ശരീരത്തിൽ തിളർത്തു പൊന്തിയതിന്റെ പാടുകളും താരം ആരാധകർക്കായി പങ്കുവെച്ചു. കോവിഡിനെ നിസ്സാരമായി കാണരുതെന്നാണ് താരം പറയുന്നത്. കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് താരം
സാനിയയുടെ കുറിപ്പിൽ നിന്ന്
ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു ഞാൻ. കാരണം ഇത് ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സിൽ. ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തിൽ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടിൽ ചെന്ന് ദിവസങ്ങൾ എന്നാണ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിൽ സമയം ചിലവിടാൻ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതി.
രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന താൻ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല. ഉത്കണ്ഠ ഉണ്ടായാൽ നമ്മളെ സഹായിക്കാൻ ആരും വരില്ല. എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളർത്തി. ഇനി എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല. അതിനാൽ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുൻപ് നെഗറ്റീവ് ഫലം വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates