നാദിർഷയുടെ മകളുടെ വിവാഹസ്വർണം ട്രെയിനിൽ നഷ്ടപ്പെട്ടു; തിരിച്ചു കിട്ടിയത് ഇങ്ങനെ

വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡ് എത്തിയത്
നാദിർഷയും മക്കളും/ ഫേയ്സ്ബുക്ക്
നാദിർഷയും മക്കളും/ ഫേയ്സ്ബുക്ക്
Updated on
1 min read

ഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷ വിവാഹിതയായത്. കാസർകോടുവച്ചായിരുന്നു നിക്കാഹ്. എന്നാൽ വിവാഹയാത്രക്കിടെ നാദിർഷക്ക് മകളുടെ വിവാഹസ്വർണം നഷ്ടപ്പെട്ടു. കാസർകോടേക്കുള്ള ട്രെയിൻ യാത്രയിലാണ് സ്വർണമടങ്ങിയ ബാ​ഗ് താരവും കുടുംബവും മറന്നുവെച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ സ്വർണം തിരിച്ചു കിട്ടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയിൽ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷ വിവരം അറിയിച്ചു. ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.

ആർപിഎഫ് ഉടനെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം കോച്ച് പരിശോധിച്ചപ്പോൾ 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തുകയായിരുന്നു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി. വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗാണ് മറന്നുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com