

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. ഭാവി തലമുറയ്ക്ക് സനാതന ധർമത്തെക്കുറിച്ച് ചിത്രത്തിലൂടെ അറിയാൻ സാധിക്കുമെന്ന് പറയുകയാണ് ബാലയ്യ. അഖണ്ഡ 2 വിന്റെ ചെന്നൈയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാലയ്യ. "ഇതൊരു സീക്വൽ അല്ല. ഹിന്ദു ധർമത്തെയും സംസ്കാരത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു സൃഷ്ടിയാണിത്.
ഈ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യങ്ങളെയും സനാതന ധർമത്തെയും കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഈ സിനിമ. സനാതന ധര്‍മത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഭാവി തലമുറകള്‍ അഖണ്ഡ 2 വിലൂടെ സനാതന ധര്‍മത്തെക്കുറിച്ച് പഠിക്കും. സിനിമ ശക്തമായ മാധ്യമമാണ്.
ആളുകളുമായി ആശയവിനിമയം നടത്താന്‍ നല്ല വേദിയാണ്. ആളുകള്‍ ദിവസവും അവരുടെ സാധാരണ ജീവിതം നയിക്കുകയാണ്. ഇതുപോലൊരു സിനിമ കണ്ടാല്‍ ആളുകള്‍ക്ക് സമാധാനം ലഭിക്കുമെന്നും ഭാവി തലമുറക്ക് സനാതന ധര്‍മത്തെക്കുറിച്ച് പഠിക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു. നമ്മൾ ധർമത്തിനായി പോരാടണം".- ബാലയ്യ പറഞ്ഞു.
"സിനിമയില്‍ സനാതന ധര്‍മത്തിന്റെ ശക്തിയെക്കുറിച്ചും അതിന്റെ 'പരാക്രമ'ത്തെക്കുറിച്ചും സംസാരിക്കുന്നു. സത്യത്തിനു വേണ്ടിയും അനീതിക്കെതിരെയും പോരാടുകയും ധര്‍മം പിന്തുടരുകയും ചെയ്യുക എന്നതാണ് സനാതന ധര്‍മത്തിന്റെ അര്‍ഥം. എന്റെ കഥാപാത്രം സനാതന ധര്‍മത്തെ പ്രതിനിധീകരിക്കുന്നു. ഈ സിനിമ അതിന്റെ സര്‍വ വിജ്ഞാനകോശമാണ്.
എല്ലാവരും ഇത് കാണണം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രാസ് തന്റെ ജന്മഭൂമിയാണെന്നും തെലങ്കാന കര്‍മ ഭൂമിയും ആന്ധ്രാ പ്രദേശ് 'ആത്മഭൂമി'യുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഖണ്ഡയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ, 'ഈ സിനിമ കാണാൻ ആരെങ്കിലും വരുമോ?' എന്ന് ഞങ്ങൾ ചിന്തിച്ചു. തീർച്ചയായും ആരാധകർക്ക് അത്തരം സിനിമകൾ നൽകണമെന്ന് കരുതിയാണ് ഞങ്ങൾ ഈ സിനിമ ചെയ്തത്.
അത് സൂപ്പർ ഹിറ്റായി. ആരാധകർ ഇത്തരം സിനിമകൾ കാണുന്നത് കണ്ടപ്പോഴാണ് ഞങ്ങൾക്ക് ധൈര്യം ലഭിച്ചത്.- ബാലയ്യ പറഞ്ഞു. എന്റെ അച്ഛനാണ് എന്റെ ദൈവം, അദ്ദേഹം എല്ലാ തരത്തിലുമുള്ള സിനിമകൾ നിർമിച്ചിട്ടുണ്ട്. ഞാൻ വളരെ ഭാഗ്യവാനാണ്. ഞാൻ സിനിമയിൽ വന്നിട്ട് 50 വർഷമായി.
അവരുടെ അനുഗ്രഹത്താൽ, ഞാൻ ഇപ്പോഴും നായകനായി അഭിനയിക്കുന്നു. തുടർച്ചയായി 4 ഹിറ്റ് ചിത്രങ്ങൾ. ആരാധകർ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണ്."- ബാലയ്യ കൂട്ടിച്ചേർത്തു. ഡിസംബർ അഞ്ചിനാണ് അഖണ്ഡ 2 റിലീസിനെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates