ഇക്കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ മലയാളത്തെ കണ്ടു പഠിക്കണം, എനിക്കും അതില്‍ ബഹുമാനം തോന്നാറുണ്ട്: നാനി

നാനിയുടെ പുതിയ ചിത്രം പാരഡൈസ് റിലീസിന് തയ്യാറെടുക്കുകയാണ്
Nani
Naniവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാള സിനിമയെ പ്രശംസിച്ച് നടന്‍ നാനി. തന്റെ പുതിയ ചിത്രം പാരഡൈസിന്റെ പ്രൊമോഷന് വേണ്ടി കേരളത്തിലെത്തിയതായിരുന്നു നാനി. കേരളത്തിലെത്തുമ്പോള്‍ തനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ വലുതാണെന്നും അതിനാല്‍ തന്റെ എല്ലാ സിനിമയുടേയും പ്രൊമോഷന് വേണ്ടി കേരളത്തില്‍ വരുമെന്നും നാനി പറഞ്ഞു.

മലയാള സിനിമയില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ടെന്നും നാനി പറയുന്നു. മലയാള സിനിമ എങ്ങനെയാണ് സമയത്തിനുള്ളില്‍ സിനിമ തീര്‍ക്കുന്നതും, പുതിയ ആശയങ്ങളും ഗംഭീര പ്രകടനങ്ങളും സാധ്യമാക്കുന്നതെന്നും മറ്റുള്ളവര്‍ കണ്ട് പഠിക്കണമെന്നും നാനി പറയുന്നു.

''മലയാളം സിനിമയോട് എനിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്ന് ഞാന്‍ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ഇന്‍ഡസ്ട്രിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്. പ്രത്യേകിച്ചും, സമയത്തേയും റിസോഴ്‌സിനേയും കൃത്യമായി ഉപയോഗിക്കുന്നതില്‍. എന്നിട്ടും മികച്ച നിലവാരമുള്ള, നല്ല കോണ്‍സെപ്റ്റുള്ള, ഗംഭീര പ്രകടനങ്ങളുള്ള സിനിമ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആ മേഖലയില്‍ മറ്റ് എല്ലാ ഇന്‍ഡസ്ട്രിയും മലയാളത്തില്‍ നിന്നും പഠിക്കണം'' എന്നാണ് നാനി പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നാനിയുടെ പുതിയ ചിത്രം പാരഡൈസ് റിലീസിന് തയ്യാറെടുക്കുകയാണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പാരഡൈസ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. ശ്രീകാന്ത് ഒഡേല ഒരുക്കുന്ന സിനിമ സെപ്റ്റംബര്‍ 24ന് തിയേറ്ററുകളിലെത്തും.

Nani
കത്തിക്കാന്‍ നസ്‌ലെന്‍, സ്റ്റൈലിഷ് ആയി ചാക്കോച്ചന്‍; ടൊവിനോ എവിടെ? തീയിട്ട് 'ബാച്ചിലര്‍ പാര്‍ട്ടി D'EUX' ഫസ്റ്റ് ലുക്ക്
Nani
'ഒരു വെല്ലുവിളിയായി തന്നെയാണ് ഞങ്ങൾ ഇതിനെ കണ്ടത്'; 'വേട്ടുവം' സിനിമയിലെ ആക്ഷൻ രം​ഗങ്ങളെക്കുറിച്ച് ശോഭിത
Nani
'ഞങ്ങള്‍ സൃഷ്ടിച്ച ലോകം'; വിശറിയിലടക്കം അഹാനയുടേയും നിമിഷിന്റേയും പേര്; വിവാഹ വേദിയിലൊളിപ്പിച്ച രഹസ്യങ്ങള്‍
Summary

Nani about Malayalam Cinema. Says other industries should learn from malayalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com