ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. ഇവരുടെ ജീവിതത്തിലെ സ്പെഷ്യൽ മൊമന്റ് അതിമനോഹരമായാണ് ആഘോഷമാക്കിയത്. ഇപ്പോൾ പുറത്തുവരുന്നത് തന്റെ പ്രിയതമന് നയൻസ് നൽകിയ വിവാഹസമ്മാനത്തെക്കുറിച്ചുള്ള വാർത്തകളാണ്.
20 കോടി രൂപയുടെ ബംഗ്ലാവ് വിഘ്നേഷിന് താരസുന്ദരി സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷും കോടികൾ വിലമതിക്കുന്ന സമ്മാനം നൽകി. 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് തന്റെ തങ്കത്തിന് വിഘ്നേഷ് സമ്മാനിച്ചത്.
ഇതുകൂടാതെ വിഘ്നേഷിന്റെ കുടുംബാംഗങ്ങൾക്കും നയൻതാര വമ്പൻ സമ്മാനങ്ങൾ നൽകിയതായി റിപ്പോർട്ടുകളുണ്ട്. വിഘ്നേഷിന്റെ സഹോദരിക്ക് 30 പവൻ സ്വർണമാണ് ലേഡി സൂപ്പർസ്റ്റാർ സമ്മാനിച്ചത്. കൂടാതെ തന്റെ അടുത്ത കുടുംബാംഗങ്ങൾക്ക് താരം സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.
വൻ താര സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്താണ് കാരണവരായി നിന്ന് താരജോഡികളെ അനുഗ്രഹിച്ചത്. താലി എടുത്തു നൽകിയതും സൂപ്പർതാരമായിരുന്നു. കൂടാതെ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ വിജയ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.
വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates