മഞ്ജു വാര്യർ ചെയ്ത വേഷത്തിൽ നയൻതാര, തെലുങ്ക് ലൂസിഫറിലെ 'പ്രിയദർശിനി' ഇങ്ങനെയാണ്

ഗോഡ്ഫാദർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിയാണ് നായകനായി എത്തുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ​ഗോഡ്ഫാദർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിയാണ് നായകനായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നായിക നയൻതാരയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. 

നയൻതാരയ്ക്കൊപ്പമുള്ള ചിത്രവുമായി സംവിധായകൻ

മഞ്ജു വാര്യർ അഭിനയിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്. ​ഗോഡ്ഫാദറിന്റെ സംവിധായകൻ മോഹന്‍രാജയാണ് ​താരത്തിന്റെ ലുക്ക് പുറത്തുവിട്ടത്. കറുപ്പ് ചുരിദാറിലാണ് നയൻതാരയെ ചിത്രത്തിൽ കാണുന്നത്. നയൻതാരയുമായുള്ള പ്രധാന ഭാ​ഗം പൂർത്തിയാക്കി എന്നാണ് മോഹൻദാസ് പറയുന്നത്. കൂടാതെ മൂന്നു സിനിമകളില്‌‍ ലേഡിസൂപ്പർ സ്റ്റാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ തനി ഒരുവൻ, വേലൈക്കാരൻ എന്നീ സിനിമകളിൽ നയൻതാരയായിരുന്നു നായിക.

തെലുങ്ക് ലൂസിഫർ റൊമാന്റിക്

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. എസ്. തമന്‍ ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com