അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും നടി മേഘ്നയുടേയും കുഞ്ഞിന്റെയും ജനനം തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മേഘ്നയേയും കുട്ടി ചീരുവിനേയും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ബാംഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് ഇരുവരും മേഘ്നയെ കണ്ടത്.
മേഘ്നയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മേഘ്ന. പുതിയ പോർഷെ കാറിലാണ് ഇരുവരും എത്തിയത്. കാഷ്യൽ വസ്ത്രമണിഞ്ഞ് എത്തിയ ഇവർ കുറച്ച് സമയം മേഘ്നയ്ക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്ന സമയത്ത് നസ്രിയ ജൂനിയർ ചീരുവിന്റെ വരവിൽ സന്തോഷം പങ്കുവെച്ചിരുന്നു. വെൽക്കം ബാക്ക് ഭായി എന്നാണ് താരം കുറിച്ചത്.
ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വരവ് സിനിമലോകത്തെ പ്രമുഖരും ആരാധകരും ആഘോഷമാക്കിയിരുന്നു. ആദ്യത്തെ കൺമണിക്കായുള്ള കാത്തരിപ്പിന് ഇടയിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates