ഉമ്മയ്ക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ; സഹോദരിമാരെപ്പോലെയെന്ന് ദുൽഖറിന്റെ കമ‌ന്റ്

പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്
നസ്രിയയും ഉമ്മയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
നസ്രിയയും ഉമ്മയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഉമ്മയ്ക്കൊപ്പം നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ്. പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. 

ഉമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന നസ്രിയയെയാണ് ചിത്രത്തിൽ കാണുന്നത്. അതിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും ഉൾപ്പടെ നിരവധിപ്പേരാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. കൂട്ടത്തിൽ ദുൽഖറിന്റെ കമന്റായിരുന്നു രസകരം. ഉമ്മയെ കണ്ടാൽ നസ്രിയയുടെ സഹോദരിയാണെന്നേ തോന്നു എന്നാണ് താരം കുറിച്ചത്. 

‘‘ഹാപ്പി ബര്‍ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്‌, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു.’’ ദുൽഖർ കുറിച്ചു. അമ്മയേയും മകളേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദൻ തുടങ്ങിയവരും ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER