'ഇങ്ങനെ കാലുകള്‍ കാണിക്കരുത്, അമ്മൂമ്മമാര്‍ക്ക് ചേര്‍ന്നതല്ല'; അധിക്ഷേപ കമന്റിട്ടവന്റെ വായടപ്പിച്ച് നീന ഗുപ്ത

ജീവിതം കൊണ്ട് പലര്‍ക്കും പ്രചോദനമായി മാറിയ നടി
neena gupta
neena guptaഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോഡി ഷെയ്മിങിന് മറുപടി നല്‍കി നടി നീന ഗുപ്ത. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെന്നത് പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീനിലെ ആത്മവിശ്വാസത്തിലൂടേയും ധീരതയിലൂടേയും കയ്യടി നേടിയിട്ടുണ്ട് നീന ഗുപ്ത. സമൂഹത്തിന്റെ നടപ്പുരീതികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ജീവിതം കൊണ്ട് പലര്‍ക്കും പ്രചോദനമായി മാറിയ നടിയാണ് നീന ഗുപ്ത.

neena gupta
'ഞാനിപ്പോൾ എന്തെങ്കിലും തെറ്റ് വരുത്തിയാലും പപ്പയുണ്ട് ഇവിടെ'; സംവിധായകനായി അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ

പ്രായം 65 ലെത്തി നില്‍ക്കുമ്പോഴും യുവാക്കളെപ്പോലും പിന്നിലാക്കുന്ന ആവേശത്തോടേയും ആത്മവിശ്വാസത്തോടേയുമാണ് നീന ജീവിക്കുന്നതും കരിയറില്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വിഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള തന്റെ രസകരമായെരാു വിഡിയോയാണ് നീന ഗുപ്ത പങ്കുച്ചത്. വിഡിയോയില്‍ ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ താന്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് നീന സംസാരിക്കുന്നത്.

neena gupta
ദൈവ നിശ്ചയം പോലെ മോഹന്‍ലാലിന്റെ സാന്നിധ്യം ആ സിനിമയിലുണ്ട്, ആര്‍ക്കുമറിയില്ല; ലാലിന്റെ ടാലന്റ് തിരിച്ചറിയുന്നത് അപ്പോള്‍, പിന്നെ വിട്ടില്ല: സത്യന്‍ അന്തിക്കാട്

'ഷോര്‍ട്‌സ് വാലി ദേസി ഗേള്‍' എന്ന തലക്കെട്ടോടെയാണ് നീന തന്റെ വിഡിയോ പങ്കുവച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. എന്നാല്‍ ഇതിനിടെ ഒരാള്‍ നീനയ്‌ക്കെതിരെ അധിക്ഷേപവുമായി എത്തുകയായിരുന്നു. നീനയോട് കാല് കാണിക്കരുതെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. നീനയുടെ പ്രായത്തെക്കുറിച്ചും അയാള്‍ പരാരമര്‍ശിക്കുന്നുണ്ട്.

''ഒരു അപേക്ഷ മാത്രം, നിങ്ങളുടെ കാലുകള്‍ കാണിക്കരുത്. അവയ്ക്ക് നല്ല ഷേപ്പില്ല. ഒരു മുത്തശ്ശി ഇങ്ങനെ കാലുകള്‍ കാണിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ തന്നെ നീന മറുപടിയുമായി എത്തുകയായിരുന്നു. മുമ്പും തന്റെ വസ്ത്രത്തിന്റെ പേരില്‍ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്ക് നീന മറുപടി നല്‍കിയിട്ടുണ്ട്.

തന്നെ പിന്തുണച്ചെത്തിയവര്‍ക്കുള്ള മറുപടിയെന്നോളമായിരുന്നു നീനയുടെ പ്രതികരണം. 'ആശങ്ക വേണ്ട. ഇങ്ങനെ പറയുന്നവരെല്ലാം, അടിസ്ഥാനപരമായി ഇത്ര നല്ലൊരു ശരീരം ഇല്ലാത്തിനാല്‍ അസൂയ കൊണ്ട് പറയുന്നതാണ്. അതിനാല്‍ അവഗണിച്ചേക്കുക' എന്നായിരുന്നു നീന ഗുപ്തയുടെ പ്രതികരണം. നീനയുടെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ചെത്തുന്നത്. അതേസമയം മെട്രോ ഇന്‍ ദിനോം ആണ് നീനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

Summary

Neena Gupta gives reply to a bodyshaming comment. Comment asked her to not show her legs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com