ഇത് കത്തിക്കയറും! 'ഭൂതഗണ'വുമായി വേടൻ; 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സി'ലെ പുതിയ ഗാനം പുറത്ത്

ഒക്ടോബർ 10 നാണു ചിത്രം റിലീസിനെത്തുന്നത്.
Nellikkampoyil Night Riders
Nellikkampoyil Night Ridersവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനമെത്തി. "ഭൂതഗണം" എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്.

വേടൻ വരികൾ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാർത്തിക ബി എസും ശബ്ദം നൽകിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണൽ വരികൾ ഒരുക്കിയത്. ഈ ഗാനത്തിൻ്റെ വിഡിയോയിൽ വേടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒക്ടോബർ 10 നാണു ചിത്രം റിലീസിനെത്തുന്നത്.

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാ വായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ചിത്രത്തിൻ്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് നിൽക്കുന്ന, ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന രീതിയിലാണ് വേടൻ ആലപിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. അതി ഗംഭീരമായ വിഷ്വലുകളാണ് ഈ പാട്ടിന്റെ പ്രത്യേകത.

നേരത്തെ ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്' എന്ന ഗാനവും, "കാതൽ പൊന്മാൻ" എന്ന പ്രണയ ഗാനവും റിലീസ് ചെയ്തിരുന്നു. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനായി എത്തിയ ഗാനം ആയിരുന്നു 'ഫൈറ്റ് ദ നൈറ്റ്'. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Nellikkampoyil Night Riders
75 കൊല്ലം ഒരുമിച്ച് ജീവിച്ചു, പിരിയാന്‍ വയ്യ; നടി റൂത്ത് പോസ്‌നറും ഭര്‍ത്താവും ഒരുമിച്ച് മരണം വരിച്ചു; വിട വാങ്ങിയത് ഹോളോകോസ്റ്റ് അതിജീവിത

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍,

Nellikkampoyil Night Riders
പോക്കറ്റ് കാലിയാകുമല്ലോ! സിനിമാ ടിക്കറ്റ് നിരക്ക് കൂടും; രണ്ട് ശതമാനം സെസ് ഏർപ്പെടുത്താൻ കർണാടക സർക്കാർ

സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എംആര്‍ രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി ജെ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Summary

Cinema News: Nellikkampoyil Night Riders Bhootha Ganam song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com