നടി സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് വ്യക്തമാക്കി വ്യവസായി ലളിത് മോദി. മാലിദ്വീപിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പുതിയ തുടക്കത്തെക്കുറിച്ച് ലളിത് മോദി കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇരുവരും ഒന്നിച്ചുള്ള പ്രണയചിത്രങ്ങൾ.
കുടുംബത്തിനൊപ്പമുള്ള മാല്‍ദ്വീപ്, സര്‍ദീനിയ യാത്രയ്ക്കുശേഷം ഇപ്പോഴാണ് ലണ്ടനിലേക്ക് തിരിച്ചെത്തിയത്. എന്റെ ബെറ്റര്‍ഹാഫ് സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. പുതിയ തുടക്കം പുതിയ ജീവിതം. - ലളിത് മോദി കുറിച്ചു. സുസ്മിതയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. അതിനൊപ്പം പഴയ കാലചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ വന്‍ വൈറലായതിനു പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ ഇതുവരെ വിവാഹിതരായിട്ടില്ലെന്നും തങ്ങള്‍ ഡേറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കിക്കൊണ്ട് ലളിത് മോദി മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തു. ഒരു ദിവസം വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകനാണ് ലളിത് മോദി. 2008 മുതൽ 2010 വരെ ഐപിഎൽ ടൂർണമെന്റിന്റെ നടത്തിപ്പുകാരനായിരുന്ന അദ്ദേഹത്തിന് പിന്നീടുണ്ടായ വമ്പൻ അഴിമതിയുമായി ബന്ധപ്പെട്ടാണു സ്ഥാനം നഷ്ടമാകുന്നത്. അഴിമതി നടന്ന സമയത്ത് ഐപിഎൽ കമ്മിഷനറായിരുന്നു ലളിത് മോദി. ഐപിഎല്ലിലെ മാധ്യമ അവകാശം നൽകാമെന്നു പറഞ്ഞ് വേൾഡ് സ്പോർട്സ് ഗ്രൂപ്പിൽ നിന്ന് ലളിത് മോദി 125 കോടി രൂപ കൈപ്പറ്റുകയായിരുന്നു. കൊച്ചി ടസ്കേഴ്സ് കേരള പ്രതിനിധിയെ ഫ്രാഞ്ചൈസി ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു ബിസിസിഐ പിന്നീടു കണ്ടെത്തി. വിവാദങ്ങൾക്കു പിന്നാലെ ലണ്ടനിലേക്കു കടന്ന ലളിത് മോദി രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates