ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാണ് ബുമ്ര അവധിയെടുത്തിരുന്നു. അപ്പോൾ മുതൽ താരത്തിന്റെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് അനുപമയുടെ ഗുജറാത്തിലേക്കുള്ള യാത്ര. ഇതാണ് ആരാധകരെ സംശയത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാജ്കോട്ടിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഹൃദയവുമായി രാജ്കോട്ടിലേക്ക് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ബുമ്രയുടെ സ്വദേശം ഗുജറാത്തിലെ രാജ്‌കോട്ട് ആണ്. അതിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. ഇരുവരും വിവാഹിതരാകാൻ പോവുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുമ്ര ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.
നേരത്തേയും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. ട്വിറ്ററിൽ അനുപമയെ ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽ കൂടുതൽ ഒന്നുമില്ലെന്നും അനുപമയും പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ബുമ്ര അനുപമയെ അൺഫോളോ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates