'മീശ മാധവന്‍ പെണ്ണാണെങ്കില്‍ ആഘോഷിക്കപ്പടില്ല'; നെഗറ്റീവ് ഇമേജുള്ള സ്ത്രീയോട് സമൂഹത്തിന് പ്രശ്‌നമുണ്ട്: നിഖില വിമല്‍

ആണുങ്ങള്‍ നടത്തുന്ന തട്ടിപ്പും പെണ്ണുങ്ങള്‍ നടത്തുന്ന തട്ടിപ്പും ഒരുപോലെയല്ല സമൂഹം കാണുന്നത്
Nikhila Vimal
Nikhila Vimalഇന്‍സ്റ്റഗ്രാം
Updated on
1 min read

മറയില്ലാതെ സംസാരിക്കുന്നയാളാണ് നിഖില വിമല്‍. അഭിമുഖങ്ങളിലും മറ്റും കുറിക്കുകൊളളുന്ന കൗണ്ടറുകളുമായി നിഖില കയ്യടി നേടാറുണ്ട്. നിഖിലയുടെ പുതിയ സിനിമയായ പെണ്ണ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. വിവാഹത്തട്ടിപ്പുകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നിഖിലയെത്തുന്നത്. ഇതിനിടെ നിഖില പറഞ്ഞൊരു കാര്യം ചര്‍ച്ചയാവുകയാണ്.

Nikhila Vimal
'അന്ന് കരഞ്ഞതൊന്നും പോരാഞ്ഞിട്ടാണോ ഇപ്പോഴും, റീലിലെങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ ?'; വൈറലായി വിഡിയോ

ആണുങ്ങള്‍ നടത്തുന്ന തട്ടിപ്പും പെണ്ണുങ്ങള്‍ നടത്തുന്ന തട്ടിപ്പും ഒരുപോലെയല്ല സമൂഹം കാണുന്നതെന്ന് നിഖില വിമല്‍. ആണുങ്ങള്‍ തട്ടിപ്പ് നടത്തുന്നത് സാധാരണക്കാര്യമായിട്ടാണ് പലപ്പോഴും കാണുന്നതെന്നാണ് നിഖില വിമല്‍ പറയുന്നത്. ദ ആര്‍ജെ മൈക്ക് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.

Nikhila Vimal
അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി, ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേയില്ലായിരുന്നു: ഷമ്മി തിലകന്‍

''മീശ മാധവന്‍ എന്ന സിനിമ നമുക്കെല്ലാം ഇഷ്ടമാണ്. അതിലെ ദിലീപേട്ടന്റെ കഥാപാത്രത്തെ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ നിത്യ ജീവിതത്തില്‍ അങ്ങനൊരു കള്ളനെ നമുക്ക് ഇഷ്ടമാകുമോ? നാട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ അയാളും അയാളുടെ കുടുംബവും നമുക്ക് എന്നും കള്ളനും കള്ളന്റെ ഭാര്യയും കള്ളന്റെ മക്കളുമായിരിക്കും. അത് അവരെ വിട്ടു പോകില്ല. പക്ഷെ സിനിമയാകുമ്പോള്‍ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കും. അയാള്‍ക്ക് നല്ലൊരു കുടുംബമുണ്ടാകും. ചേക്കിന്റെ കള്ളനാണെന്ന് പറയും. അത് വളരെ കണ്‍വിന്‍സിങ് ആണ്'' നിഖില വിമല്‍ പറയുന്നു.

അതേസമയം അതൊരു പെണ്ണാണെങ്കില്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പൊതുവെ നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് പ്രശ്‌നമുണ്ട്. ആണുങ്ങളെ സംബന്ധിച്ച് അത് വളരെ കോമണ്‍ ആയിട്ടുള്ള കാര്യമാണെന്നാണ് ധാരണ. ആണിന് ദേഷ്യമാകാം. ആണിന് എന്തും പറയാം എന്നാണെന്നും നിഖില പറയുന്നു.

പെണ്ണ് കേസില്‍ നിഖിലയെത്തുന്നത് വിവാഹത്തട്ടിപ്പുകാരിയായിട്ടാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ് നാട്ടിലും കര്‍ണാടകയിലുമെല്ലാം നിഖിലയുടെ കഥാപാത്രം തട്ടിപ്പ് നടത്തുന്നുണ്ട്. ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Nikhila Vimal says society sees women being a fraudster differently. Asks whether Meesha Madhavan be celebrated if it was played by a woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com