'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

ഞാന്‍ നിന്നോട് എപ്പോള്‍ പറഞ്ഞെടാ എന്നാണ് അത് കാണുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്
Nikhila Vimal
Nikhila Vimalഇന്‍സ്റ്റഗ്രാം
Updated on
2 min read

സോഷ്യല്‍ മീഡിയയിലെ വിദ്വേഷത്തെക്കുറിച്ച് നടി നിഖില വിമല്‍. തെറ്റായ തലക്കെട്ടുകള്‍ കാരണം പലപ്പോഴും സോഷ്യല്‍ മീഡിയയുടെ തെറിവിളികള്‍ കേള്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് നിഖില വിമല്‍ പറയുന്നത്. വിറ്റ് ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Nikhila Vimal
'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? സുശാന്തിന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല'

''നമുക്ക് ഒന്നും ചെയ്യാനില്ല. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ ഉള്ളത് പോലെ തന്നെ ഇഷ്ടമില്ലാത്തവരുമുണ്ടാകും. എല്ലാവര്‍ക്കും നമ്മളെ ഇഷ്ടപ്പെടണം എന്ന് നിര്‍ബന്ധമില്ല'' എന്നാണ് നിഖില പറയുന്നത്. പിന്നാലെ തന്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായി വന്നപ്പോഴുണ്ടായ മാറ്റവും തുടര്‍ന്ന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും സംസാരിക്കുകയാണ് നിഖില.

Nikhila Vimal
'കാക്കനാട് പോയി കൂവിയാല്‍ ഒരു ഫ്‌ളാറ്റില്‍ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരും'; സിനിമയിലെ നിലനില്‍പ്പിനെപ്പറ്റി നിഖില വിമല്‍

''ഒരു അഭിമുഖത്തില്‍ എന്റെ വീട്ടില്‍ എല്ലാവരും വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ആളുകളാണെന്ന് ഞാന്‍ പറഞ്ഞു. അച്ഛന്‍ പഴയൊരു നക്‌സലേറ്റായിരുന്നു. ചേച്ചി സന്യാസത്തിലേക്ക് പോയി. ഞാന്‍ ഇങ്ങനെയാണ്. വീട്ടില്‍ കുറച്ച് നോര്‍മല്‍ ആയി ചിന്തിക്കുന്നത് എന്റെ അമ്മ മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്തത് എന്റെ വീട്ടില്‍ നോര്‍മല്‍ ആയിട്ടുള്ളത് അമ്മ മാത്രമാണ്: നിഖില വിമല്‍ എന്നായിരുന്നു. അത് കണ്ടാല്‍ സ്വാഭാവികമായും ആളുകള്‍ക്ക് നമ്മളെ വിളിച്ച് തെറി പറയാന്‍ തോന്നില്ലേ?'' നിഖില ചോദിക്കുന്നു.

''കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. ഞാനൊരു ഇന്റര്‍വ്യു കൊടുത്തിട്ടു തന്നെ ആറ് മാസം ആയിക്കാണും. ഒളിവില്‍ പോയതു പോലെയായിരുന്നു. മുമ്പെപ്പോഴോ ഞാന്‍ പറഞ്ഞിരുന്നു, സംസാരിക്കുന്ന പെണ്‍കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കണം എന്നില്ലെന്ന്. ഇന്നലെയോ മിനഞ്ഞാന്നോ അത് വന്നിരിക്കുകയാണ്. സംസാരിക്കുന്ന പെണ്‍കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമല്ല എന്ന് നിഖില വിമല്‍ എന്നും പറഞ്ഞ്. ഞാന്‍ നിന്നോട് എപ്പോള്‍ പറഞ്ഞെടാ എന്നാണ് അത് കാണുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്.'' താരം പറയുന്നു.

എന്തിനൊക്കെയാണ് നമ്മള്‍ പ്രതികരിക്കുക? എല്ലാത്തിനും പ്രതികരിക്കാനാകില്ല. എല്ലാ ദിവസവും നമ്മളിത് കേള്‍ക്കാനാകില്ല. എല്ലാവര്‍ക്കുമെന്നത് പോലെ ഞങ്ങള്‍ക്കും നല്ല ദിവസങ്ങള്‍ ഉണ്ടാകണമല്ലോ. അവര്‍ക്ക് നമ്മളോട് വ്യക്തിവൈരാഗ്യമൊന്നും ഉണ്ടാകണമെന്നില്ല. കണ്ടന്റിന് വേണ്ടി ചെയ്യുന്നതാകുമെന്നും താരം പറയുന്നു. അതേസമയം, ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് നിങ്ങള്‍ ഇടുന്നതില്‍ എനിക്ക് തെറ്റില്ല. പക്ഷെ ഞാന്‍ പറഞ്ഞത് മുഴുവനും ഇടണമെന്നാണ് നിഖില പറയുന്നത്.

''അമ്മ അത് കണ്ട് എന്നെ വിളിച്ച് നിനക്കെന്തായിരുന്നുവെന്ന് ചോദിച്ചു. മരിച്ചു പോയ എന്റെ അച്ഛനെ വരെ വിളിച്ച് തെറിവിളിക്കും. നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചു പോയത് നന്നായെന്നൊക്കെയാണ് പറയുക. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് തോന്നും. അതൊന്നും സോഷ്യല്‍ റെസ്‌പോണ്‍സിലിറ്റിയാണെന്ന് തോന്നുന്നില്ല. അത് കേള്‍ക്കുമ്പോള്‍ നമുക്ക് ബുദ്ധിമുട്ട് തോന്നും. എന്നാല്‍ ഇപ്പോള്‍ അതൊക്കെ കടന്നു പോകാന്‍ ഞാന്‍ പഠിച്ചു'' എന്നും നിഖില പറയുന്നു.

Summary

Nikhila Vimal on how misleading headlines invite unwanted social media hate. recalls how her words were misrepresented.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com