ഐശ്വര്യ - അഭിഷേക് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് നടിയുമായുള്ള അടുപ്പമോ? ഒടുവില്‍ മൗനം വെടിഞ്ഞ് നിമ്രത് കൗര്‍

അയാള്‍ വേദനയിലാണ്. സഹായം വേണം
Nimrat Kaur, Abhishek Bachchan
Nimrat Kaur, Abhishek Bachchanഎക്സ്
Updated on
1 min read

നടന്‍ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായ് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഒരിടയ്ക്ക് വലിയ ചര്‍ച്ചയായി മാറിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും നടി നിമ്രത് കൗറും തമ്മിലുള്ള അടുപ്പമാണ് ആ ദാമ്പത്യ ജീവിതം തകര്‍ത്തത്. എന്നാല്‍ അഭിഷേകും ഐശ്വര്യയും പിരിഞ്ഞില്ലെന്ന് മാത്രമല്ല, പ്രണയ വാര്‍ത്തകളുടെ മുനയൊടിക്കാനും അഭിഷേകിന് സാധിച്ചു.

Nimrat Kaur, Abhishek Bachchan
കുടിച്ചത് 'സാട്ട് ചാസ്', ഭക്ഷണത്തിന് കൃത്യമായ അളവ്; കരിയറിലെ ആദ്യ ബിക്കിനി സീനിനായുള്ള കിയാരയുടെ തയ്യാറെടുപ്പ് ഇങ്ങനെ

മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നിമ്രത് കൗര്‍. ന്യൂസ് 18ന്റെ ഷീശക്തിയില്‍ സംസാരിക്കവെയായിരുന്നു നിമ്രതിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ അമീബ പോലെയാണെന്നാണ് നിമ്രത് പറയുന്നത്.

Nimrat Kaur, Abhishek Bachchan
'പലപ്പോഴും കരഞ്ഞുകൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്; അതോടെ ഒരു തീരുമാനമെടുത്തു...'; നിഖില വിമല്‍ പറയുന്നു

''സോഷ്യല്‍ മീഡിയ അമീബ പോലെയാണ്. എത് സമയത്തും, എവിടേയും, ഒരു കാരണവുമില്ലാതെ, അത് വളരും. അതിനൊരു കാരണവും വേണ്ട. എന്റെ ജീവിതത്തില്‍ എന്തിലാണ് ഫോക്കസ് വേണ്ടതെന്ന് എനിക്കറിയാം. ഞാന്‍ മുംബൈയിലേക്ക് വന്നത് സോഷ്യല്‍ മീഡിയയില്‍ വരാനല്ല. അന്ന് അതൊന്നുമില്ല. അന്ന് സ്മാര്‍ട്ട് ഫോണുകളുമില്ലായിരുന്നു'' നിമ്രത് പറയുന്നു.

തന്റെ ജോലിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യം. അല്ലാതെ ഒരുപാട് ഫ്രീ ടൈം ഉള്ളവരുമായി സംവദിക്കാനല്ല താന്‍ താല്‍പര്യപ്പെടുന്നതെന്നും നിമ്രത് പറഞ്ഞു. താരങ്ങളെക്കുറിച്ച് അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം കളയുന്നവരോട് തനിക്ക് സഹതാപമാണെന്നും നിമ്രത് പറഞ്ഞു.

''സത്യത്തില്‍ എനിക്ക് അവരോട് സഹതാപമുണ്ട്. തങ്ങളുടെ ജീവിതവും സമയവും അവര്‍ നല്ല കാര്യത്തിന് ഉപയോഗിക്കണം. അവരുടെ കുടുംബങ്ങളെ ഓര്‍ത്ത് സങ്കടമുണ്ട്. തെരുവില്‍ വച്ച് ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത് നമ്മളെ ബാധിക്കില്ല. അയാള്‍ വേദനയിലാണ്. സഹായം വേണം. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എനിക്ക്. ഈ വിവരക്കേടുകള്‍ക്കൊന്നും എന്റെ പക്കല്‍ സമയമില്ല'' എന്നും നിമ്രത് കൗര്‍ പറയുന്നു.

Summary

After months Nimrat Kaur finaly breaks silence on rumours of her affair with Abhishek Bachchan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com