'ഇതാരാ ഡാഫ്റ്റ് പങ്ക് കേരളത്തിലോ ?' റോളർ കോസ്റ്റർ പീക്ക് ഷോ റെഡി! നിവിൻ പോളി - അൽഫോൻസ് ചിത്രം 'വിജയം' അനൗൺസ്മെന്റ് വിഡിയോ

സൂപ്പർ ഹിറ്റ് കോമ്പോ ഒന്നിക്കുന്നതു കൊണ്ട് തന്നെ ചിത്രം ഒരു വൻ വിജയമായി മാറട്ടെ എന്നാണ് ആരാധകർ ആശംസക്കുന്നത്.
Vijayam
Vijayamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നിവിൻ പോളി- അൽഫോൻസ് പുത്രൻ സിനിമയുടെ ടൈറ്റിലിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ പുറത്തുവന്നിരിക്കുകയാണ്. 'വിജയം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'നേരം', 'പ്രേമം' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം നിവിനും അൽഫോൻസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിജയം'.

സൂപ്പർ ഹിറ്റ് കോമ്പോ ഒന്നിക്കുന്നതു കൊണ്ട് തന്നെ ചിത്രം ഒരു വൻ വിജയമായി മാറട്ടെ എന്നാണ് ആരാധകർ ആശംസക്കുന്നത്. റൈഡറായാണ് ചിത്രത്തിൽ നിവിൻ പോളിയെത്തുന്നത്. അൽഫോൻസും നിവിനും ചേർന്നുള്ള മനോഹരമായ ഒരു വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ടാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അനൗൺസ്മെന്റ് വി‍ഡിയോ നൽകുന്ന സൂചന. ​'ഗോൾഡ്' എന്ന സിനിമയ്ക്ക് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിജയം. മുൻ ചിത്രങ്ങളിലെന്ന പോലെ എഡിറ്റിങും എഴുത്തും അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്.

സ്റ്റീവ് കൊട്ടൂർ ആണ് സം​ഗീതമൊരുക്കുന്നത്. ശബരീഷ് വർമയാണ് വരികളൊരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും സിനിഹോളിക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണിത്.

Vijayam
ജയലളിതയുടെ ആളുകള്‍ രജനിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി തല്ലി; അന്ന് രക്ഷകനായത് ഭാഗ്യരാജ്; ആ നന്ദി മറക്കാതെ തലൈവരും
Vijayam
തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു
Vijayam
'ആ സ്‌നേഹവും കരുതലും, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും'; വിവാദങ്ങള്‍ക്കിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി അന്‍സിബ
Summary

Nivin Pauly And Alphonse Puthren upcoming movie Vijayam announcement video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com