'കൊച്ചു കുഞ്ഞുങ്ങളെ എടുക്കാന്‍ ഭയങ്കര പേടിയാണ്'; നാല് ദിവസം മാത്രം പ്രായമുള്ള കുട്ടിക്കൊക്കൊപ്പം അഭിനയത്തെപ്പറ്റി നിവിന്‍ പോളി
സര്‍വ്വം മായയിലൂടെ ബോക്‌സ് ഓഫീസിലേക്ക് അതി ശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന്‍ പോളി. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഈ വിജയത്തിന് പിന്നാലെയെത്തുന്ന നിവിന്‍ പോളി ചിത്രമാണ് ബേബി ഗേള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ട് എഴുതി, അരുണ്‍ വര്‍മയൊരുക്കുന്ന ചിത്രമാണ് ബേബി ഗേള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.
ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ബേബി ഗേളിന്റെ കഥ. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ക്രൈം ത്രില്ലറില്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ ആയിട്ടാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ചിത്രത്തില്‍ നാല് ദിവസം മാത്രം പ്രായമുള്ള കൊച്ചിനെയെടുത്ത് അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി.
സിനിമയുടെ ട്രെയ്ലർ ലോഞ്ചിലാണ് നിവിന്‍ പോളി മനസ് തുറന്നത്. പൊതുവെ തനിക്ക് കൊച്ചുകുഞ്ഞുങ്ങളെ എടുക്കാന്‍ പേടിയാണെന്നാണ് നിവിന്‍ പോളി പറയുന്നത്. സിനിമയുടെ പ്രാധാന്യം മനസിലാക്കി സഹകരിച്ച അച്ഛനും അമ്മയ്ക്കും നന്ദി പറയുന്നുണ്ട് നിവിന്‍ പോളി.
''നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുക്കാന്‍ ആദ്യം നെര്‍വസ് ആയിരുന്നു. ഇപ്പോ ജനിച്ച കുഞ്ഞാണ്. ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നതേയുള്ളൂ. ജനിച്ച കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്. കാരണം അവരുടെ കഴുത്തൊന്നും ഉറച്ചുകാണില്ല. ഷൂട്ടിങ് സമയത്തും അതുകൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്നു. കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ അച്ഛനും അമ്മയും സമ്മതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ നടന്നത്.'' താരം പറയുന്നു.
''കുട്ടിയുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല ചൂടുള്ള സമയമാണ്. ഇടക്കിടെ കുഞ്ഞിനെ എസി റൂമിലേക്ക് കൊണ്ടു പോയി തിരികെ കൊണ്ടുവരണം. കുറച്ച് മാസങ്ങളെങ്കിലും പ്രായമായിരുന്നുവെങ്കില്‍ ഇതൊക്കെ കുഞ്ഞിന് ഒക്കെ ആയിരുന്നേനെ. പക്ഷെ മാതാപിതാക്കള്‍ ആ ബുദ്ധിമുട്ടുകളൊക്കെ സഹിച്ചു. ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള അവരുടെ കമന്റിറ്റ്‌മെന്റാണത്. അഖിലിനും ജിഫിനും ഒരുപാട് നന്ദി'' എന്നും നിവിന്‍ പോളി പറയുന്നു.
Nivin Pauly talks about acting with a four days old baby. Admits he feels nervousness holing new born babies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

