2025 ലെ ലിസ്റ്റില്‍ ഒരെണ്ണം പോലും നിലം തൊട്ടില്ല, 2026 ല്‍ കാത്തിരിക്കുന്ന സിനിമകളുമായി ഭരദ്വാജ് രംഗന്‍; പേടിച്ച് മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകരും!

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ലവ് ആന്റ് വാര്‍ ആണ്
Baradwaj Rangan
Baradwaj Rangan
Updated on
1 min read

2026 ല്‍ താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയുമായി സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗന്‍. നിരൂപകന്‍, അവതാരകന്‍ തുടങ്ങിയ നിലയിലെല്ലാം ഏറെ പ്രശസ്തനാണ് ഭരദ്വാജ്. സിനിമകളെക്കുറിച്ചുള്ള ഭരദ്വാജ് രംഗത്തിന്റെ കാഴ്ചപ്പാടുകളും റിവ്യുകളും വിലയിരുത്തലുകളുമെല്ലാം പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാല്‍ ബിആറിന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടിക ആരാധകരില്‍ ഞെട്ടലാണുണ്ടാക്കുന്നത്.

Baradwaj Rangan
'ഛാവ മനുഷ്യരെ ഭിന്നിപ്പിക്കുന്ന സിനിമ, പ്രേക്ഷകര്‍ വിഡ്ഢികളല്ല'; സംഗീതമൊരുക്കിയ സിനിമയെപ്പറ്റി എആര്‍ റഹ്മാന്‍

അതിന് കാരണം പോയ വര്‍ഷത്തെ അദ്ദേഹത്തിന്റെ പട്ടികയായിരുന്നു. ബിആറിന്റെ 2025ലെ കാത്തിരിക്കുന്ന സിനിമകളിലുണ്ടായിരുന്ന ഒരു സിനിമ പോലും ബോക്‌സ് ഓഫീസില്‍ നിലം തൊട്ടിരുന്നില്ല. തഗ്ഗ് ലൈഫ്, ദേവ, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ്, സിക്കന്ദര്‍, കൂലി, പരാശക്തി എന്നിവയായിരുന്നു 2025 ന്റെ തുടക്കത്തില്‍ ഭരദ്വാജ് പങ്കുവച്ച പട്ടികയിലുണ്ടായിരുന്നത്. ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പട്ടു.

Baradwaj Rangan
'റീ റിലീസ് ആഘോഷമാക്കുന്ന ഏട്ടൻ ഫാൻസിന് ഏട്ടന്റെ ഈ പടം വേണ്ടേ'; കാണാൻ ആളില്ലാതെ 'റൺ ബേബി റൺ'

2026 ല്‍ ഭരദ്വാജ് രംഗന്‍ കാത്തിരിക്കുന്നത് സിനികമളുടെ പട്ടികയിലുള്ളത് 10 ചിത്രങ്ങളാണ്. ഇതില്‍ രണ്ട് മലയാള സിനിമകളുമുണ്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം സിനിമയാണ് ഒന്ന്. രണ്ടാമത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന പാട്രിയറ്റാണ്. മഹേഷ് നാരായണന്‍ ഒരുക്കുന്ന പാട്രിയറ്റ് പട്ടികയില്‍ രണ്ടാമതും ദൃശ്യം 3 ഒമ്പതാമതുമാണുള്ളത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ലവ് ആന്റ് വാര്‍ ആണ്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലവ് ആന്റ് വാര്‍. പാട്രിയറ്റ്, രാമായണ, വെട്ടുവം, കറ, ടോക്‌സിക്, സ്പിരിറ്റ്, അരസന്‍, ദൃശ്യം 3, ധുരന്ധര്‍ 2 എന്നിങ്ങനെയാണ് പട്ടിക. എന്തായാലും ഈ സിനിമകളുടെ ഭാവി എന്താകുമെന്ന് കണ്ടറിയണമെന്നാണ് ആരാധകര്‍ പറയുന്നത്.

Summary

Baradwaj Rangan shares his most anticipated movies of 2026 list. social media is worried for them. Mammootty and Mohanlal fans are also tensed seeing their star's movies in it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com