'മീ ടൈം എനിക്കിഷ്ടമാണ്; എന്റെ ഓർമയിൽ കിട്ടിയ ആദ്യത്തെ റിജക്ഷൻ അതായിരുന്നു'

ഒരുപാട് അങ്ങനെയാകുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയത് പോലെ തോന്നും
Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് നടൻ നിവിൻ പോളി. മീ ടൈം എന്നൊക്കെ പറയുന്ന സമയം തനിക്ക് ഇഷ്ടമാണെന്നും നടൻ പറഞ്ഞു. അതോടൊപ്പം തന്റെ ജീവിതത്തിൽ പരാജയങ്ങളൊരുപാട് ഉണ്ടായിട്ടുണ്ടെന്നും നിവിൻ തുറന്നു പറഞ്ഞു. "തനിച്ചിരിക്കുന്നത് എനിക്കൊരുപാട് ഇഷ്ടമാണ്. നമ്മൾ മീ ടൈം എന്നൊക്കെ പറയില്ലേ. നമ്മൾ നമുക്ക് വേണ്ടി ഇരിക്കുന്ന സമയം.

അതെനിക്ക് ഇഷ്ടമാണ്. എന്നുവച്ച് എനിക്കത് ഒരുപാട് ഇഷ്ടമല്ല. കാരണം ഒരുപാട് അങ്ങനെയാകുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയത് പോലെ തോന്നും. ഒരുപാട് സമയമൊക്കെ ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് തോന്നില്ലേ, കുറച്ചു നേരം നമുക്കായിട്ട് കിട്ടിയിരുന്നെങ്കിൽ എന്ന്. അതുകൊണ്ട് എനിക്ക് തനിച്ചിരിക്കാൻ ഇഷ്ടമാണ്".- ​ഗലാട്ട തമിഴിനോട് നിവിൻ പോളി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതോടൊപ്പം തന്റെ പ്രണയ കാലത്തെക്കുറിച്ചും നിവിൻ വ്യക്തമാക്കി. "പ്രണയം എന്ന് പറയുമ്പോൾ, ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം ഞങ്ങൾക്കുള്ളിൽ പ്രണയമുണ്ടെന്ന് രണ്ട് പേർക്കും മനസിലായി. അത് പിന്നെ ഓർ​ഗാനിക് ആയി അങ്ങനെയങ്ങ് പോയി. പിന്നെ നമ്മൾ ഒന്നിക്കാം എന്ന് തീരുമാനിച്ചു. ഇപ്പോൾ 16 വർഷമായി".- നിവിൻ വ്യക്തമാക്കി.

റിന്ന ആണ് നിവിന്റെ ജീവിത പങ്കാളി. 2010 ലായിരുന്നു ഇരുവരും വിവാഹിതരായത്. അതോടൊപ്പം "പരാജയങ്ങളൊരുപാട് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും നിവിൻ തുറന്നു പറഞ്ഞു. കുട്ടിക്കാലത്തും സ്കൂളിൽ പഠിക്കുന്ന സമയത്തുമൊക്കെ. എല്ലാ പരീക്ഷകളും എനിക്ക് പരാജയമായിരുന്നു".- നിവിൻ കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിലെ ആദ്യത്തെ റിജക്ഷനെക്കുറിച്ചും നിവിൻ സംസാരിച്ചു. "എനിക്ക് ഫുട്ബോൾ ഭയങ്കര ഇഷ്ടമാണ്. സ്കൂളിലൊക്കെ പഠിക്കുമ്പോൾ നമ്മളെ ​ബ്ലൂ, ​ഗ്രീൻ, റെഡ് എന്നൊക്കെ പറഞ്ഞ് ​ഗ്രൂപ്പ് തിരിക്കില്ലേ. അപ്പോൾ എനിക്ക് ഫുട്ബോൾ ടീമിൽ കയറണമെന്നുണ്ടായിരുന്നു. പക്ഷേ അത് റിജക്ടായി പോയി.

അങ്ങനെ എനിക്ക് കളിക്കാനൊന്നും പറ്റിയില്ല. എന്റെ ഓർമയിൽ എനിക്ക് കിട്ടിയ ആദ്യത്തെ റിജക്ഷൻ അതായിരുന്നു. ഇപ്പോൾ ഞാൻ ഫുട്ബോൾ കളിക്കാറില്ല. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഫുട്ബോൾ കളിക്കുമായിരുന്നു. ഇപ്പോൾ കളി കാണും".- നിവിൻ പോളി പറഞ്ഞു.

Nivin Pauly
'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കും'; സംവിധായകൻ റാം
Nivin Pauly
'ഇക്ക എന്നോട് കുറച്ചുകൂടി ഫ്രണ്ട്‌ലിയായി സംസാരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; ഒന്ന് ചിരിച്ചാലെന്താ എന്ന് ഇത്താത്ത വഴി ചോദിക്കും'
Nivin Pauly
തിയറ്ററിൽ കാണാൻ പറ്റിയില്ലേ ? ഒടിടിയിലേക്ക് പോരൂ; 'തുടക്കം' മുതൽ 'ഇരുമുടി' വരെ, സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരം
Summary

Nivin Pauly talks about Me time and his first rejection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nivin Pauly
Nivin, Soori, Sivakarthikeyan
Nivin Pauly
Nivin Pauly
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com