മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവം ഇന്നാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനിമയിലെ രംഗങ്ങൾ മൊബൈലിൽ പകർത്തരുത് എന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൽ നീരദ്. സിനിമ മേഖലയിൽ പൈറസി ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥന.
കോവിഡ് മഹാമാരി സമയത്ത് വളരെ കഷ്ടപ്പെട്ടാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും തിയറ്ററിൽ വച്ചു തന്നെ ചിത്രം കാണണം എന്നുമാണ് അമൽ നീരദ് പറയുന്നത്. മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുത്. ഞങ്ങളുടെ ഭാഗത്തുനിന്ന് വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു. തിയറ്ററിൽ വന്ന് സിനിമ കണ്ട് ആസ്വദിക്കൂ.- അമൽ നീരദ് കുറിച്ചു.
മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates