

കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാതാക്കള്‍ നിയമകുരുക്കില്‍. അനുവാദമില്ലാതെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിനെതിരെയാണ് നടപടി.
ചിത്രത്തിന്റെ നിര്‍താവായ മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മാതാക്കള്‍ക്കുമെതിരെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ മോഷണക്കുറ്റവും ചുമത്തും. സ്ട്രീമിങ് പങ്കാളികളായ നെറ്റ്ഫ്‌ളിക്‌സിനെതിരേയും കേസെടുക്കും. മെറ്റ കമ്പനിയും വാട്‌സ് ആപ്പും കേസില്‍ പ്രതികളാകും. ചിത്രത്തില്‍ നമ്പര്‍ വന്നതിനെതിരെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്.
ഡമ്മി നമ്പര്‍ ഉപയോഗിക്കുന്നതില്‍ നിര്‍മാതാക്കള്‍ പരാജയപ്പെട്ടു. നമ്പര്‍ ഉപയോഗിക്കുവാന്‍ നിര്‍മാതാക്കള്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടില്ല. വ്യക്തിഗത നമ്പര്‍ ഉപയോഗിച്ചത് വ്യക്തികളുടെ വിവരങ്ങളുടെ മോഷണമാണെന്നും പരാതിയില്‍ പറയുന്നു. ഇത് മൂലം തൊഴിലിനും ജീവിതത്തിനും തടസമുണ്ടായെന്നും പരാതിക്കാരന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 2025ലാണ് പുറത്തിറങ്ങിയത്. ഷാഹി കബീര്‍ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു അഷ്‌റഫ് ആയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആയിരുന്നു നിര്‍മാണം. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates