വീട്ടുജോലിക്കാരിയുമായി ഓം പുരിയ്ക്ക് ബന്ധം, അറിയുന്നത് വിവാഹത്തലേന്ന്; അബോര്‍ഷനായപ്പോള്‍ 25,000 രൂപ കൊടുത്തുവിട്ടു: സീമ കപൂര്‍

കുഞ്ഞിനെ നഷ്ടമായെന്ന് അറിഞ്ഞപ്പോഴും ഓം പുരി നേരിട്ട് വന്നില്ല. പകരം സെക്രട്ടറിയുടെ കയ്യില്‍ 25000 രൂപ കൊടുത്തു വിടുകയായിരുന്നു
Om Puri, Seema Kapoor
Om Puri, Seema Kapoor
Updated on
2 min read

വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തതാണ് അന്തരിച്ച നടന്‍ ഓം പുരിയുടേത്. നടനെക്കുറിച്ച് ആദ്യ ഭാര്യ സീമ കപൂര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തങ്ങളുടെ വിവാഹത്തിന്റെ തലേ ദിവസം തനിക്ക് വീട്ടിലെ ജോലിക്കാരുമായി അടുപ്പമുണ്ടെന്ന് ഓം പുരി തുറന്നു പറഞ്ഞതായാണ് സീമ കപൂര്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സീമയുടെ വെളിപ്പെടുത്തല്‍. താനുമായുള്ള വിവാഹം ബന്ധം നില്‍ക്കെ തന്നെ, രണ്ടാം ഭാര്യയായ നന്ദിതയുമായി ഓം പുരി അടുപ്പത്തിലായിരുന്നുവെന്നും സീമ വെളിപ്പെടുത്തുന്നുണ്ട്. വിവാഹമോചിതരാകുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ തനിക്ക് കുഞ്ഞിനെ നഷ്ടമായാതായും സീമ കപൂര്‍ പറയുന്നു.

''1989 ലാണ് ഞങ്ങളുടെ വിവാഹ നിശ്ചയം നടക്കുന്നത്. എന്തുകൊണ്ടാണെന്ന് അറിയില്ല, രണ്ട് കുടുംബങ്ങളും വിവാഹത്തിനായി തിടുക്കം കൂട്ടി. അന്നു ഭയ്യ (അന്നു കപൂര്‍) ഷൂട്ടിങിന്റെ ഭാഗമായി ദൂരെയായിരുന്നു. തന്റെ സഹോദരിയുടെ കല്യാണ വിവരം മറ്റൊരാള്‍ വഴി അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായി. അന്ന് ഫോണ്‍ സാധാരണയല്ല. വിവാഹത്തിന്റെ തലേന്നാണ് തനിക്ക് ജോലിക്കാരിയുമായി അടുപ്പമുണ്ടെന്ന് അദ്ദേഹം പറയുന്നത്'' സീമ പറയുന്നു.

''എല്ലാവരേയും ക്ഷണിച്ചിരുന്നു. റിസപ്ഷനും നടത്താനുണ്ടായിരുന്നു. ഝാലാവാര്‍ എന്ന ചെറുപട്ടണത്തിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്റെ അച്ഛനേയും അമ്മയേയും അവിടെ എല്ലാവരും ബഹുമാനിച്ചിരുന്നു. അദ്ദേഹം എന്നെ നദിയുടെ കരയിലേക്ക് കൊണ്ടുപോയി ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയായിരുന്നു'' സീമ പറയുന്നു. '' തലേദിവസം വിവാഹം വേണ്ടെന്ന് വെക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധൈര്യമുള്ളവരാണ്. ചടങ്ങ് നടക്കുന്നതിനിടെപോലും അവര്‍ പിന്മാറും'' സീമ പറയുന്നു.

നന്ദിതയുമായുള്ള ഓം പുരിയുടെ ബന്ധം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നാണ് സീമ പറയുന്നത്. ആ ആഘാതത്തിലാണ് തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നതെന്നും അവര്‍ പറയുന്നു. വിവാഹ മോചനത്തില്‍ ജീവനാംശമായി ഓം പുരി നല്‍കിയത് ആറ് ലക്ഷം രൂപയായിരുന്നുവെന്നും അവര്‍ തുറന്നു പറയുന്നു. കുഞ്ഞിനെ നഷ്ടമായെന്ന് അറിഞ്ഞപ്പോഴും ഓം പുരി നേരിട്ട് വന്നില്ല. പകരം തന്റെ സെക്രട്ടറി മുഖാന്തരം 25000 രൂപ കൊടുത്തു വിടുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

''എന്നെ ആശ്വസിപ്പിക്കുന്നത് പോട്ടെ, അയാള്‍ സെക്രട്ടറിയുടെ കയ്യില്‍ 25000 കൊടുത്തു വിട്ടു. ഞാന്‍ അത് നിരസിച്ചു. ഈ ഈഗോ നിന്നെ നശിപ്പിക്കും എന്നാണ് സെക്രട്ടറി എന്നോട് പറഞ്ഞത്. ഈഗോയെന്ന് അയാള്‍ തെറ്റിദ്ധരിച്ചത് സത്യത്തില്‍ എന്റെ ആത്മാഭിമാനമായിരുന്നു'' സീമ പറയുന്നു. സീമയുമായി പിരിഞ്ഞ ഓം പുരി 1993ലാണ് നന്ദിതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2013 ല്‍ ഈ ബന്ധവും പിരിഞ്ഞു. 2017 ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഓം പുരി മരണപ്പെടുന്നത്.

Om Puri, Seema Kapoor
'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍
Om Puri, Seema Kapoor
'ഞാനാണ് ഒപ്പമെന്ന് അറിഞ്ഞപ്പോള്‍ ആ നടന്‍ മൂന്ന്-നാല് തവണ ഒഴിഞ്ഞു മാറി'; വെളിപ്പെടുത്തി മഞ്ജു പിള്ള
Om Puri, Seema Kapoor
'16 കിലോ കുറഞ്ഞു'; ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് ആരാധകര്‍; പിന്നാലെ വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍
Summary

Om Puri confessed his affair with househelp day before the wedding. reveals first wife Seema Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com