'എന്റെ വഞ്ചിയില്‍ ദ്വാരങ്ങള്‍ വീണു തുടങ്ങി; ഇനിയുമെത്ര കാലം തുഴയാന്‍ പറ്റുമെന്നറിയില്ല'; വിങ്ങലായി സലിം കുമാറിന്റെ വാക്കുകള്‍

ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല
Salim Kumar
Salim Kumar ടിപി സൂരജ്
Updated on
1 min read

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്‌ക്കൊക്കെ കരയിപ്പിച്ചും മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ സലിം കുമാര്‍ ഇനി ഓര്‍മകളില്‍ വിശ്രമിക്കും. ഏറെനാളായി ആരോഗ്യ പ്രതിസന്ധികള്‍ നേരിടുകയായിരുന്നു അദ്ദേഹം. രോഗശയ്യയിലും പക്ഷെ തന്റെ ആത്മാവായ ഹാസ്യത്തെ അദ്ദേഹം കൈവിട്ടിരുന്നില്ല. ഇന്ന് സലിം കുമാറിന് മലയാളം വിട ചൊല്ലുമ്പോള്‍ രണ്ട് വര്‍ഷം മുമ്പ് തന്റെ 55-ാം ജന്മദിനത്തില്‍ അദ്ദേഹം പങ്കിട്ട വാക്കുകളും ചര്‍ച്ചയാവുകയാണ്.

Salim Kumar
ഗോപി സുന്ദറിനൊപ്പം കെ എസ് ഹരിശങ്കർ; "അരൂപി"യിലെ വിഡിയോ ഗാനം

ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാമെന്നാണ് അന്ന് അദ്ദേഹം കുറിച്ചത്. മരണത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു തുടങ്ങിയിരുന്നുവെന്ന് പറയുന്നതായിരുന്നു ആ വാക്കുകള്‍. ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

Salim Kumar
'സലീമേട്ടന്റെ മകന്‍ ആരോമല്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്! ; പറവൂരിലെ വീട്ടില്‍ അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇനിയില്ല'

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സലിം കുമാര്‍ അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന സലിം കുമാറിന്റെ ആഗ്രഹം അനുസരിച്ചായിരിക്കും സംസ്‌കാരം നടത്തുക.

Summary

Once Salim Kumar penned an emotional note about his days in the twilight. It gets the attention after his demise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com