സൂര്യയുടെ സിനിമ കാണാന്‍ കാത്തിരിക്കുകയാണെന്നു ജോണ്ടി റോഡ്‌സ്, മകള്‍ക്കും ഇഷ്ടപ്പെടുമെന്ന് മറുപടി

ഒരു മൃഗസ്‌നേഹി എന്ന നിലയില്‍ ഈ സിനിമ കാണാനായി കാത്തിരിക്കുകയാണ് എന്നാണ് ജോണ്ടി ട്വീറ്റ് ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവായും കയ്യടി നേടുന്ന താരമാണ് സൂര്യ. ഇന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഓഹ് മൈ ഡോഗ് ആണ് താരം നിര്‍മിച്ച ഏറ്റവും പുതിയ ചിത്രം. ഒരു കുട്ടിയുടേയും നായയുടേയും ബന്ധമാണ് ചിത്രത്തില്‍ പറയുന്നത്. ഇപ്പോള്‍ സിനിമ കാണാനുള്ള താല്‍പ്പര്യം അറിയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്. 

ഒരു മൃഗസ്‌നേഹി എന്ന നിലയില്‍ ഈ സിനിമ കാണാനായി കാത്തിരിക്കുകയാണ് എന്നാണ് ജോണ്ടി ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ പ്രതികരണവുമായി സൂര്യയും രംഗത്തെത്തി. വളരെ നന്ദി. ജോണ്ടി റോഡ്‌സിന്റെ ആരാധകനാണ് ഞാന്‍. നിങ്ങളുടെ മകള്‍ ഇന്ത്യ റോഡ്‌സിനും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. - സൂര്യ കുറിച്ചു. 

സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് സിനിമ നിര്‍മിക്കുന്നത്. സരോവ് ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരുണ്‍ വിജയ്, ആര്‍ണവ് വിജയ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അര്‍ജുന്‍ എന്ന കുട്ടിയുടേയും അവന്റെ വളര്‍ത്തുനായയായ സിംബയുടേയും കഥയാണ് ചിത്രം പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhyan Sreenivasan, Aju Varghese
Vijay, Sivakarthikeyan
Shaji Kailas, Chinthamani Kolacase
Shaji Kailas, Red Chillies
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com