'കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്'; 'യവനകഥ' പോലൊരു പാട്ട് വീണ്ടും ഉണ്ടാക്കാന്‍ മനസ് അനുവദിച്ചില്ല: ഔസേപ്പച്ചന്‍

അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് സങ്കടമായിരുന്നു.
Ouseppachan
Ouseppachan
Updated on
2 min read

ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമായി മാറുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായിരിക്കുകയാണ് ഗിരീഷ് എഡി ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ രംഗങ്ങളും പാട്ടുകളുമൊക്കെ ചര്‍ച്ചകളിലാകെ നിറഞ്ഞു നില്‍ക്കുകയാണ്.

ബെത്‌ലേഹം കുടുംബ യൂണിറ്റിലൂടെ 'യവനകഥയില്‍ നിന്നും' എന്ന പാട്ടിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. പുറത്തിറങ്ങാതെ പോയ അന്ന എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസും കെഎസ് ചിത്രയുമാണ്. അരവിന്ദ് സ്വാമിയും മീനയുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്ന ചിത്രമായിരുന്ന അന്ന. ജോഷിയായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

എന്നാല്‍ അന്നയുടെ ചിത്രീകരണം മുടങ്ങി. പക്ഷെ കാസറ്റുകളിലൂടെ അന്നയിലെ ഗാനങ്ങള്‍ വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബെത്‌ലേഹം കുടുംബ യൂണിറ്റിലൂടെ ജസ്റ്റിന്‍-ആഷ്ലി പ്രണയത്തിന്റെ അടയാളമായി വീണ്ടുമെത്തിയിരിക്കുകയാണ് യവനകഥ. നഷ്ടപ്പെട്ടുവെന്ന് കരുതിയ കൊച്ചുമകനെ തിരികെ കിട്ടിയത് പോലെ എന്നാണ് ഈ തിരിച്ചുവരവിനെ സംഗീത സംവിധായകന്‍ ഓസേപ്പച്ചന്‍ വിശേഷിപ്പിക്കുന്നത്.

''ഒരിക്കലും ഇത് വെളിച്ചം കാണുമെന്ന് കരുതിയിരുന്നില്ല. ആദ്യം കരുതിയത് ഈ പാട്ട് ഞങ്ങള്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടു തരുമെന്നായിരുന്നു. ഞാനും ഷിബുവും ചിത്രയടക്കം ഓരോ തവണ കാണുമ്പോഴും എന്തായി അന്നയിലെ പാട്ടെന്ന് ചോദിച്ചു. പിന്നെ കാണുമ്പോള്‍ ഇത് കയ്യില്‍ നിന്നും പോയി, നമുക്ക് ഇനി ഇതില്‍ നിന്നൊന്നും കിട്ടാനില്ല എന്നായി. ഞാനും ഷിബുവും ഇടയ്ക്ക് വിളിക്കുമ്പോള്‍ ഓ അതിലെ പാട്ട് എന്ന് പറയും. ആ സ്റ്റൈലില്‍ ഒരു പാട്ട് വേറെ ഉണ്ടാക്കാനും ഞങ്ങള്‍ മുതിര്‍ന്നില്ല. കാരണം അതേക്കുറിച്ച് ആലോചിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് സങ്കടമായിരുന്നു. അങ്ങനെയിരിക്കുന്ന നേരത്താണ് കാണാതെ പോയ കൊച്ചുമകനെ തിരിച്ചു കിട്ടുന്നത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.'' എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

''രണ്ട് കാസ്റ്റില്‍ നിന്നുള്ളവരാണ്. അവന്‍ ഹിന്ദു-ബ്രാഹ്മിണ്‍ ബോയ് ആണ്. അവളാകട്ടെ പള്ളിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും. ഞാന്‍ കിടന്ന കിടപ്പില്‍ സൈഡിലെ ഫോണ്‍ എടുത്തപ്പോള്‍ ഔസേപ്പാണ്. ഇയാള്‍ ആ ഫീലോടു കൂടി പാടിയപ്പോള്‍ പാതി ബോധത്തില്‍ കിടന്ന് തന്നെ ഞാന്‍ യവനകഥയില്‍ നിന്നും വന്ന ഇടയകന്യകേ എന്ന് പാടി'' എന്ന് ഗാനം എഴുതിയ ഷിബു ചക്രവര്‍ത്തിയും ഓര്‍ക്കുന്നു.

ബെത്‌ലേഹം കുടുംബ യൂണിറ്റില്‍ നിവിന്‍ പോളിയുടേയും മമിതയുടേയും കഥാപാത്രങ്ങളെ ഒരുമിപ്പിക്കുന്നിടത്താണ് യവനകഥയില്‍ നിന്നും എന്ന പാട്ട് കടന്നു വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മനസില്‍ കയറിക്കൂടിയ പാട്ട് ചിത്രത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ ഗിരീഷ് എഡി പറഞ്ഞത്.

Ouseppachan
'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ
Ouseppachan
'പോക്കറ്റില്‍ കാശുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുമായിരുന്നു, പ്രണയം തകര്‍ന്നു, പിന്നെ കല്യാണം കഴിച്ചു'; വിജയ് ദേവരക്കൊണ്ട പറയുന്നു
Ouseppachan
കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍
Summary

Ousepachan talks about his song Yavanakadhayil from Anna being used in Bethlehem Kudumba Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com