

അകാലത്തിൽ വിടപറഞ്ഞ നടൻ നടി ഷെഫാലി ജരിവാല (42) യെക്കുറിച്ചോർത്ത് ഭർത്താവും നടനുമായ പരാഗ് ത്യാഗി. തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും നടൻ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയസ്പർശിയായ കുറിപ്പ് ഷെഫാലി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
പരി എന്നാണ് ഷെഫാലിയെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. "നിത്യത എന്നെ ആകാശത്തേക്ക് നയിച്ചാലും ഞാൻ നിനക്കായി കാത്തിരിക്കും. അവിടെ നിന്നെ കണ്ടെത്താനായില്ലെങ്കിൽ, സ്വർഗത്തോട് ഞാൻ യാചിക്കും, നിന്നെ കണ്ടെത്താനും നീ മറന്നുപോയ പ്രതിജ്ഞകളെക്കുറിച്ച് നിന്നോട് പറയാനും ഓർമിപ്പിക്കാനും. ഞാൻ ആ പ്രതിജ്ഞകളാണെന്നും നീ എന്റേതാണെന്നും.
എന്ത് സംഭവിച്ചാലും എന്റെ സ്നേഹം എപ്പോഴും നിനക്കുള്ളതായിരിക്കും. എന്തു തന്നെയായാലും നീ തന്നെയായിരിക്കും ഞാൻ ആരാധിക്കുന്ന ഒരാൾ. ഞാൻ നിനക്കായി എന്നെന്നും കാത്തിരിക്കും. നമുക്ക് അവിടെവെച്ചു കാണാം. ആ കണ്ടുമുട്ടലിന് അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. ദയവായി എന്നെ എത്രയും പെട്ടെന്ന് വിളിക്കൂ, നീയെന്ന എന്റെ 'പരി', എന്റെ 'ഗുന്തി' ഇല്ലാതെ എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല". പരാഗ് ത്യാഗി കുറിച്ചു.
ഷെഫാലിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുണ്ടാക്കിയ റീലും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപും ഷെഫാലിയെക്കുറിച്ചുള്ള കുറിപ്പ് പരാഗ് ത്യാഗി പങ്കുവച്ചിട്ടുണ്ട്. സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്ന ഷെഫാലി ജരിവാലയുടേത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു നടി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
കാണ്ഡാ ലഗാ എന്ന പാട്ടിലൂടെയാണ് ഷെഫാലി ജരിവാല പ്രേക്ഷക മനം കവരുന്നത്. ബിഗ് ബോസ് സീസൺ 13 ലും ഷെഫാലി പങ്കെടുത്തിരുന്നു. 2015 ലാണ് പരാഗ് ത്യാഗിയും ഷെഫാലിയും തമ്മിലുള്ള വിവാഹം നടന്നത്. ഭർത്താവിനൊപ്പം നാച്ച് ബാലിയേ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates