'ദയ്‌വ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്, കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ്'; വൈറൽ വിഡിയോയിൽ പാർവതി കൃഷ്ണ

കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാൻ
Parvathy Krishna
Parvathy Krishnaവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ സംവിധായകൻ ശ്യാമിൻ ​ഗിരീഷ് നടി പാർവതി കൃഷ്ണയുടെ കയ്യിൽ സ്പർശിച്ചു എന്ന തരത്തിൽ വിഡിയോകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും അനാവശ്യമായി കാര്യങ്ങൾ സങ്കീർണമാക്കരുതെന്നും പറയുകയാണ് പാർവതി ഇപ്പോൾ.

പ്രൊമോഷൻ ചടങ്ങിനിടെ ഓടിവന്ന് സോഫയിൽ ഇരുന്ന പാർവതിയോട് സംസാരിക്കാനായി ശ്യാമിനും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്രയും അടുത്തേക്ക് വന്നിരുന്ന വിഡിയോയാണ് ചർച്ചയായത്. അസ്വസ്ഥയായിരിക്കുന്ന പാർവതിയെയാണ് വിഡിയോയിൽ കാണാനാകുന്നത്. ഇതാണ് കാണുന്നവരിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കൃത്യസമയത്ത് പരിപാടിക്ക് എത്താൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞപ്പോൾ അവർ ആശ്വസിപ്പിച്ചതാണെന്നുമാണ് പാർവതി സോഷ്യൽ മീഡിയ കമന്റിലൂടെ വ്യക്തമാക്കിയത്. "ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്... അയ്യോ ദയ്‌വ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്... കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാൻ... അവർ എന്നെ ആശ്വസിപ്പിച്ചെന്നേയുള്ളൂ".- പാർവതി കുറിച്ചു.

എന്തിനാണ് സംവിധായകൻ പൊതുവേദിയിൽ വച്ച് നടിയുടെ കയ്യിൽ വീണ്ടും വീണ്ടും മനഃപൂർവം സ്പർശിക്കുന്നതെന്നതായിരുന്നു വിഡിയോയിൽ വന്ന പ്രധാന വിമർശനം. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിലീൻ സാന്ദ്രയുടെ തിരക്കഥയിൽ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തുന്നത്. സംഗീത് പ്രതാപ് നായകനാകുന്ന ചിത്രത്തിൽ പാർവതി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Parvathy Krishna
സെക്കൻ്റ് ഷോയിലെ ലുക്ക് പോലെ ഉണ്ടല്ലോ, കണ്ടിട്ട് ഫീൽ ​ഗുഡ് ആണെന്ന് തോന്നുന്നു; ‘ആകാശംലോ ഒക താര’ റിലീസ് തീയതി
Parvathy Krishna
'ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്; ഉറങ്ങുമ്പോൾ പോലും ഇത് അഴിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്'
Parvathy Krishna
'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും
Summary

Parvathy Krishna reacts on viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com