'ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്; ഉറങ്ങുമ്പോൾ പോലും ഇത് അഴിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്'

കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.
Prithviraj
Prithvirajവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തനിക്ക് ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുകളുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. ‘ദയ്റ’ എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ താരം എത്തിയത് ഇടതുകയ്യിൽ ഒരു റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകവയൊണ് ടെന്നിസ് എൽബോയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

"കൈയ്ക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്.

എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്". പൃഥ്വിരാജ് പറഞ്ഞു.

കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് 'ടെന്നീസ് എൽബോ'. അതേസമയം കരീന കപൂർ ആണ് ദയ്‌റയിൽ നായികയായെത്തുന്നത്.

Prithviraj
'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും
Prithviraj
'ചേച്ചിയുടെ കല്യാണം ഹൻസു കൊണ്ടുപോയി'; 'ഒരു സഹോദരിയായിരിക്കാൻ ഏറ്റവും മനോഹരമായ ദിവസം' എന്ന് താരം
Prithviraj
എംഎസ് സുബ്ബുലക്ഷ്മിയായി രശ്മിക മന്ദാന, 'എംഎസ് - എ ലെഗസി ഓൺ സ്‌ക്രീൻ' ബയോപിക് ഒരുങ്ങുന്നു; ക്ലാപ് അടിച്ച് കമൽ ഹാസൻ
Summary

Prithviraj reveals he has tennis elbow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Supriya and Alankrita
sajitha madathil
Tara Sutaria
message of Vamana Avatar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com