'നാണക്കാരനാ, ഇവന്റെ വീട്ടുകാരെ ആര്‍ക്കെങ്കിലും അറിയുമോ?'; തെറി സന്ദേശം അയച്ച 'ജിടിഎ' ആരാധകനെതിരെ പാര്‍വതി

അശ്ലീല സന്ദേശം അയച്ച യുവാവിന്റെ മെസേജ് പങ്കുവച്ചു കൊണ്ടാണ് പാര്‍വതിയുടെ പ്രതികരണം.
Parvathy Thiruvothu
Parvathy Thiruvothu
Updated on: 
1 min read

അശ്ലീല സന്ദേശം അയച്ച യുവാവിനെ തുറന്നു കാട്ടി നടി പാര്‍വതി തിരുവോത്ത്. ജിടിഎ 6 മായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു. ജിടിഎ 6 ലെ സ്ത്രീകഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുകയായിരുന്നു പാര്‍വതി. ഇതിന് പിന്നാലെ തനിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിന്റെ മെസേജ് പങ്കുവച്ചു കൊണ്ടാണ് പാര്‍വതിയുടെ പ്രതികരണം.

തനിക്ക് തെറി സന്ദേശം അയച്ച യുവാവിന്റെ അക്കൗണ്ടിന്റെ പേരും യുവാവിന്റെ മുഖം കാണാത്ത ചിത്രവും പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയെ അസഭ്യം പറഞ്ഞു കൊണ്ട്, നീ ജിടിഎ 6 കളിച്ചിരുന്നോ എന്നായിരുന്നു യുവാവ് ചോദിച്ചത്.

''ഈ പാഷനേറ്റ് ആയ ജിടിഎ ആരാധകന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആര്‍ക്കെങ്കിലും അറിയുമോ? ഇവന്‍ കുറച്ച് നാണക്കാരനാണ്, മുഖം കാണിക്കില്ല. പക്ഷെ മികച്ച വാക്ചാതുര്യം കൊണ്ട് അതിനെ മറയ്ക്കുന്നുണ്ട്'' എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. വിഷ്ണു എന്ന യുവാവിന്റെ മെസേജിനെതിരെയാണ് പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, ജിടിഎ 6 ലെ സ്ത്രീകഥാപാത്രത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടുള്ള ഫിറ്റ്‌നസ് കണ്ടന്റ് ക്രിയേറ്റര്‍ നാദിയ കാര്‍ലിയുടെ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു പാര്‍വതി.

Parvathy
screenshotSM ONLINE

''ജിടിഎ 6 നെതിരായ വിമര്‍ശനങ്ങള്‍ എല്ലാം പറയുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അതുകൊണ്ട് തന്നെ അതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകുന്നില്ല. പക്ഷെ, സ്ത്രീയെ ആദരിക്കുന്ന, സംരക്ഷിക്കുന്ന, തുല്യയായി പരിഗണിക്കുന്ന ഒരു വിഡിയോ ഗെയിം വന്നതോടെ എല്ലാവരും 'ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട' എന്ന് ബഹളം വെക്കുകയാണ്. ഇത് വല്ലാത്തൊരു ഇരട്ടത്താപ്പ് തന്നെ'' എന്നായിരുന്നു നാദിയയുടെ കുറിപ്പ്.

Summary

Parvathy Thiruvothu exposes a GTA fan who abused in her DM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER