'ഇക്കാടെ കാല് ദേ ഊരി പോണ്'; ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മടിച്ച് ഏട്ടന്‍ ഫാന്‍സും ഇക്ക ഫാന്‍സും; 'പാട്രിയറ്റ്' ടീസര്‍ നനഞ്ഞ പടക്കമെന്ന് ആരാധകര്‍

എലിവേറ്റ് ചെയ്യുന്ന ഒരു ബിജിഎം പോലും കണ്ടില്ല
Patriot Teaser
Patriot Teaserഫെയ്സ്ബുക്ക്
Updated on
2 min read

മലയാള സിനിമ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പാട്രിയറ്റ്. മമ്മൂട്ടി രോഗമുക്തി തേടി തിരികെ വരുന്ന സിനിമ, 11 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ, കൂട്ടിന് നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിരയും. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ റീജോയിന്‍ ചെയ്തത്. ഇതിന് പിന്നാലെ ഇന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകർ.

Patriot Teaser
'മര്‍ദ്ദനം, ഫോണ്‍ എറിഞ്ഞുടച്ചു, ഭക്ഷണം തരില്ല; ഓടി രക്ഷപ്പെട്ടത് കീറിപ്പറഞ്ഞ വസ്ത്രവുമായി'; ഡിംപിള്‍ ഹയാതിയ്ക്കും ഭര്‍ത്താവിനുമെതിരെ വീട്ടുജോലിക്കാരി

കാത്തിരുന്ന ടീസറിന് വന്‍ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന ടീസര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നിരാശയിലാണ്. ടീസര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

Patriot Teaser
'എന്നെ വിശ്വസിച്ചതിന്, ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി'; കാന്താരയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ജയറാം

ടീസറിലെ വിഎഫ്എക്‌സും, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ലുക്കും ആക്ഷന്‍ രംഗങ്ങളുമെല്ലാം നിലവാരം കുറഞ്ഞതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. നിരവധി പേരാണ് ട്രോളുകളിലൂടെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

'ഇക്കാടെ കാല് ദേ ഊരി പോണ് , എന്നാലും മഹേഷേ സുരേഷേ നാരായണാ. മലയാളത്തിലെ രണ്ട് മഹാ നടന്മാരെ കിട്ടിയിട്ട് ഉണ്ടാക്കി വെച്ചതിന്റെ ടെസ്റ്റ് ഡോസ് തന്നെ ശോകം. ലാലേട്ടനും മമ്മൂക്കയ്ക്കും വയ്യ ഫീല്‍. ശോകം ടീസര്‍, വേറെ വല്ല സംവിധായകന്‍ ആയിരുന്നേല്‍ ഏത് രീതിയില്‍ കത്തി നില്‍ക്കേണ്ട ഐറ്റം ആയിരുന്നു. മൊത്തത്തില്‍ ഒരു നിര്‍വികാരത' എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍.

''ടീസറില്‍ നിന്ന് പ്രത്യേകിച്ച ഹൈ മൊമന്റ്‌സ് ഒന്നും കിട്ടിയില്ല. നല്ല ഇമോഷന്‍സ് ഒക്കെ വര്‍ക്കൗട്ട് ചെയ്യിച്ചാല്‍ പടം നന്നാക്കാന്‍ ഉള്ള സബ്ജക്ട് ഉണ്ടെന്ന് തോന്നുന്നു. രണ്ട് പേരും ഒന്നിച്ചാല്‍ ബ്ലാസ്റ്റ് എന്ന് പറഞ്ഞിട്ട് അതിനെ എലിവേറ്റ് ചെയ്യുന്ന ഒരു ബിജിഎം പോലും കണ്ടില്ല, ഹൈപ്പ് കേറണ്ട എന്ന ബോധപൂര്‍വം ആയിട്ടുള്ള ശ്രമം ആണേല്‍ ഓക്കെ, എനിവെ കാര്യമായി ഇംപ്രസ് ആയിട്ടില്ല. വിഷ്വലി ഓക്കെയാണ്. ഒരു ഗ്രാന്‍ഡ് ഫീലൊക്കെ ഉണ്ട്, പടത്തിന്റെ മെയിന്‍ സിജിഐ, മ്യൂസിക് വര്‍ക്കുകള്‍ ഒന്നും തുടങ്ങിയിട്ടില്ല എന്ന് കരുതുന്നു. സോ ഫൈനല്‍ പ്രൊഡക്ടും, റിലീസിനോട് അടുപ്പിച്ച് വരുന്ന ട്രെയ്‌ലറും നല്ല ഇംപാക്ട് ഉണ്ടാക്കും എന്ന് കരുതുന്നു. കൂടാതെ, ധൃതി വെച്ചു ഒരു ടീസറിന് പകരം നല്ലൊരു ഫസ്റ്റ് ലുക്ക് ഇറക്കിയാലും മതിയാരുന്നു'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

'വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ നല്ലൊരു മാസ്സ് ആക്ഷന്‍ പടം ഇവര്‍ക്ക് നോക്കാമായിരുന്നു. നല്ലൊരു നിര്‍ഗുണ ടീസര്‍. സ്‌പൈ പരിപാടിടെ കത്തിക്കല്‍ കഴിഞ്ഞെന്ന് മഹേഷ് അറിഞ്ഞിട്ടില്ല. 100 കോടി ബജറ്റില്‍ അല്ലെ വരുന്നത്, പാട്രിയറ്റ് ടീസര്‍ കണ്ടിട്ട് ക്രെഡിറ്റ് ഏട്ടന്‍ എടുത്തോട്ടെ എന്ന് ഇക്ക ഫാന്‍സ്. ഇക്ക തന്നെ എടുത്തോയെന്ന് ഏട്ടന്‍ ഫാന്‍സും' എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

Summary

Patriot Teaser Social Media response. Fans of Mammootty and Mohanlal are not impressed. gets trolled for lack of quality in VFK and Music.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com