'നിന്റെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിഡിയോ അല്ലല്ലോ?'; ആലിയയോട് പായല്‍; നടിയെ മര്യാദ പഠിപ്പിച്ച് ആരാധകര്‍

പാപ്പരാസികള്‍ക്കെതിരെ ആലിയ
Alia Bhatt, Payal Rohtagi
Alia Bhatt, Payal Rohtagiഇന്‍സ്റ്റഗ്രാം
Updated on
1 min read

ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും പുതിയ വീടിന്റെ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും വീടിന്റെ ഉള്‍വശത്തിന്റെയടക്കം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച പാപ്പരാസികള്‍ക്കെതിരെ ആലിയ രംഗത്തെത്തുകയും ചെയ്തിരുന്നു. എല്ലാ വിഡിയോയും ഫോട്ടോയും കണ്ടന്റല്ലെന്നാണ് ആലിയ പറഞ്ഞത്.

Alia Bhatt, Payal Rohtagi
'ഷക്കീല പറയുന്നതു കേട്ട് ഞാൻ അന്തിച്ച് നിന്നു പോയി'; കുറിപ്പുമായി ഹരീഷ് പേരടി

ആലിയയുടെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പായല്‍ രോഹ്തഗി. പാപ്പരാസികള്‍ ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്നാണ് പായല്‍ പറഞ്ഞത്. നിങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പുറത്ത് വിട്ടാല്‍ മാതമ്രേ സ്വാകര്യതയുടെ ലംഘനമായി കണക്കാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് പായല്‍ പറയുന്നത്.

Alia Bhatt, Payal Rohtagi
'ഇതായിരുന്നു ഞങ്ങളുടെ അമ്മ'; അവര്‍ എന്നെ നോക്കി മാറി നിന്ന് കരഞ്ഞു; മറക്കാനാകാത്ത അനുഭവത്തെപ്പറ്റി ഉര്‍വശി

''ഇത് നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കാന്‍ പറ്റില്ല. ഭര്‍ത്താവുമായോ മറ്റേതെങ്കിലും പുരുഷന്മാരുമായോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുന്നത്. നിങ്ങളുടെ വീടിന്റെ ലൊക്കേഷന്‍ പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല. അടിസ്ഥാനമായ സാമാന്യബോധമുണ്ടാകുമെന്ന് കരുതുന്നു. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പൊതുറോഡില്‍ നിന്ന് വിഡിയോ എടുക്കാറുണ്ട്. അവിടേയും വീടുകളുണ്ട്. നിങ്ങള്‍ക്ക് പണമുണ്ടല്ലോ സെക്യൂരിറ്റി കാമറയും മറ്റും വെക്കൂ'' എന്നായിരുന്നു പായല്‍ രോഹ്തഗിയുടെ പ്രതികരണം.

ഇതോടെ പായലിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. 'പായല്‍ പറയുന്നത് വിവരക്കേടാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം നോര്‍മല്‍ ആണെന്ന് കരുതുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ കാഴ്ചപ്പാടാണ് പായലിന്, വെറുതെ ശ്രദ്ധ നേടാന്‍ ഓരോന്ന് വിളിച്ച് പറയുകയാണ്, പായല്‍ വെറുപ്പിന്റെ ആളാണ്' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തിന് മുമ്പേ പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. രണ്‍ബീറിന്റെ അച്ഛന്റെ മാതാപിതാക്കളായ കൃഷ്ണയുടേയും രാജ് കപൂറിന്റേയും പേരുകള്‍ ചേര്‍ത്തു വച്ച് കൃഷ്ണരാജ് എന്നാണ് വീടിന് താരദമ്പതിമാര്‍ പേരിട്ടിരിക്കുന്നത്. ആറ് നിലകളിലായി നിര്‍മിച്ചിരിക്കുന്ന വീടിന്റെ മൂല്യം 250 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ദീപാവലിയ്ക്ക് താരദമ്പതിമാര്‍ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് കരുതപ്പെടുന്നത്.

Summary

Payal Rohtagi asks Alia Bhatt to grow some common sense. But social media teaches her instead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com