ദുബായിൽ പ്രണയം ആഘോഷിച്ച് അജിത്തും ശാലിനിയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അവധി ആഘോഷിച്ച് അജിത്തും ശാലിനിയും 
ശാലിനിയും അജിത്തും/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ശാലിനിയും അജിത്തും/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിലെ സൂപ്പർതാര ജോഡിയാണ് ശാലിനിയും അജിത്തും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഇരുവരും കുടുംബസമേതം ദുബായിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പ്രണയസിനിമ രം​ഗങ്ങൾ പോലെ അതിമനോഹരമാണ് ചിത്രങ്ങൾ. ശാലിനി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. 

മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ വൈറലായി. ഇരുവരേയും ആശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി. അജിത്തും ശാലിനിയും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെട്ടു. എവർ​ഗ്രീൻ കപ്പിൾസ്, ഭൂമിയിലെ ഏറ്റവും മനോഹരമായ ജോഡി എന്നിങ്ങനെയാണ് കമന്റുകൾ. 

എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയർ ആയിരുന്നു ചിത്രത്തിൽ നായിക. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത പ്രോജക്ട്. ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com