ദർശന സോങ് സൂപ്പർഹിറ്റായതിന് പിന്നാലെ ഹൃദയത്തിലെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കോളജ് കാലഘട്ടം കഴിഞ്ഞ് വേർപിരിയുന്ന പ്രണവ് മോഹൻലാലും ദർശനയുമാണ് ടീസറിലുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഇരുവരുടേയും രംഗങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
ദർശന ഗാനം ഒരു കോടിയ്ക്ക് അരികെ
പ്രണവിനും ദർശനയ്ക്കുമൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എൻജിനീയറിങ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളായാണ് പ്രണവും ദർശനയും എത്തുന്നത്. ദർശന സോങ് ഇരുവരുടേയും പ്രണയം പറയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഗാനം തീർത്തത്. യൂട്യൂബിൽ ഒരു കോടി കാഴ്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഗാനം.
കോളജ് പ്രണയവുമായി വിനീത്
വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21–ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates