

തന്നെ തേടി എത്തുന്ന കഥാപാത്രങ്ങളെക്കുറിച്ച് നടി പ്രതിഭ. തമിഴില്‍ നിന്നും വില്ലന്‍ വേഷങ്ങളിലേക്ക് ധാരാളം ഓഫറുകള്‍ തന്നെ തേടി വരുന്നുണ്ടെന്നാണ് നടി പറയുന്നത്. എന്നാല്‍ താന്‍ അവരോടെല്ലാം നോ പറയുകയാണെന്നും പ്രതിഭ പറയുന്നു. എന്തുകൊണ്ടാണ് ആ സിനിമകളോടെല്ലാം നോ പറഞ്ഞതെന്നും പ്രതിഭ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
''കോളിവുഡില്‍ നിന്നും സ്ത്രീ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ധാരാളം ഓഫറുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. പ്രമുഖ സംവിധായകരില്‍ നിന്നടക്കം. കാര്യമായിട്ടാണോ ഇതൊക്കെ? അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് നല്ല പെണ്‍കുട്ടി സാരിയും മോശം പെണ്‍കുട്ടി ഷോര്‍ട്‌സുമാണ് ധരിക്കുന്നതെന്നാണ്. എനിക്കറിയില്ല, എന്താണ് അവരെക്കൊണ്ട് അങ്ങനെ ചോദിപ്പിക്കുന്നതെന്ന്.
ആദ്യം തന്നെ, ഞാന്‍ വേഷങ്ങള്‍ അന്വേഷിക്കുന്നില്ല. എനിക്ക് അറിയപ്പെടുന്ന, വിജയിച്ച നടിയാകണമെന്നൊന്നുമില്ല. എനിക്ക് ആവേശം തോന്നിയാല്‍ ചെയ്യും. കാരണം. ഒരേ കാര്യം തന്നെ ചെയ്താല്‍ എനിക്ക് വേഗം ബോറടിക്കും.
പ്രശസ്തനായ ഒരു മാനേജര്‍ കം പിമ്പ് എന്നോട് പറഞ്ഞത്, 'ഈ ഓഫര്‍ സ്വീകരിച്ചാല്‍ വീടിന്റെ മുന്നിലൊരു റോള്‍സ് റോയ്‌സ് കിടക്കും' എന്നായിരുന്നു. എന്നെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ സാധ്യമായ തെളിവുകളെല്ലാം അയാള്‍ കാണിച്ചു. ഇല്ല. ഓട്ടോയില്‍ യാത്ര ചെയ്യുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്.
ആരോഗ്യം നല്ലതാണെങ്കില്‍ ഇനിയൊരു 40-50 കൂടെ ഞാന്‍ ജീവിച്ചിരിക്കും. എനിക്ക് മുന്നോട്ട് കാത്തിരിക്കാന്‍ എനിക്കായി ഞാനൊരു സ്വപ്‌ന വീട് കരുതിവച്ചിട്ടുണ്ട്. അത് ഒരിക്കലും സംഭവിച്ചില്ലെങ്കിലും ഞാന്‍ ഓക്കെയാണ്. പതിവ്ശീലങ്ങള്‍ എനിക്ക് നിര്‍ബന്ധമായിട്ടാണ് തോന്നുന്നത്. എനിക്ക് വേണ്ടത് എന്റേതായ സമയവും സ്വാതന്ത്ര്യവുമാണ്. എനിക്ക് തോന്നുമ്പോള്‍ ഡാന്‍സ് ചെയ്യണം. എനിക്ക് ഇഷ്ടം തോന്നുന്ന, കംഫര്‍ട്ടബിള്‍ ആയ വേഷം ധരിക്കണം. രാവിലെ കൂടുതല്‍ നേരം ഉറങ്ങണം. വായിക്കുകയും, മനസില്‍ വരുന്ന ചിന്തകള്‍ എഴുതുകയും വേണം.
ചിലര്‍ എന്നോട് പതിവായി ചോദിക്കാറുണ്ട്, 'നീയെന്താണ് വലിയ്ക്കുന്നത്?' എന്ന്. ഇലകളെയോ കെമിക്കലുകളെയോ ആശ്രയിക്കേണ്ടി വന്നാല്‍ എനിക്ക് എന്നോടുള്ള ബഹുമാനം നഷ്ടമാകും. ഞാന്‍ ആരായി തീരുന്നുവെന്നതിന് സാക്ഷ്യം വഹിക്കുകയാണ് എന്റെ ജീവിതത്തിന്റെ അര്‍ത്ഥം. എനിക്ക് ജീവിക്കണം. എനിക്ക് ഓര്‍മിക്കപ്പെടേണ്ട''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates