'ഞാന്‍ നായികയാകേണ്ടിയിരുന്ന സിനിമ, എന്നെ മാറ്റി നസ്രിയയെ കൊണ്ടു വന്നു'; അനുഭവം പങ്കിട്ട് റെജീന കസാന്‍ഡ്ര

മൂക്കുത്തി അമ്മന്‍ 2വില്‍ കയ്യടി നേടുകയാണ് റെജീന
Regina Cassandra, Nazriya
Regina Cassandra, Nazriya
Updated on: 
1 min read

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റെജീന കസാന്‍ഡ്ര. തമിഴിലും തെലുങ്കിലും മാത്രമല്ല ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് റെജീന. ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് പിന്നീട് നായികയായി വളരുകയായിരുന്നു റെജീന. നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍ 2 വാണ് റെജീനയുടേതായി പുതുതായി തിയേറ്ററിലെത്തിയ സിനിമ.

ഇതിനിടെ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള റെജീനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചാണ് റെജീന പറയുന്നത്. പകരം നായികയായി എത്തിയത് നസ്രിയ ആണെന്നും റെജീന പറയുന്നു. എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് റെജീന മനസ് തുറന്നത്.

''ആ സമയത്ത് ശിവകാര്‍ത്തികേയന്‍ ഇന്ന് കാണുന്നതു പോലെ വലിയ സ്റ്റാറിയിട്ടൊന്നുമില്ല. സിനിമയിലേക്ക് വന്ന സമയമായിരുന്നു അത്. കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അറ്റ്‌ലീയുടെ ആദ്യത്തെ സിനിമ രാജ റാണിയിലെ ആദ്യത്തെ കാസ്റ്റ് ഞങ്ങളായിരുന്നു''റെജീന പറയുന്നു.

''ഞാനും ശിവകാര്‍ത്തികേയനും പ്രിയ ആനന്ദുമായിരുന്നു അന്നത്തെ കാസ്റ്റ്. പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ആ കാസ്റ്റ് മൊത്തം മാറി. കാരണം അന്ന് അതിന്റെ പ്രൊഡ്യൂസേഴ്‌സിന് എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം. അതിന് ശേഷമാണ് കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നത്'' എന്നും അവര്‍ പറയുന്നു.

അതേസമയം മൂക്കുത്തി അമ്മന്‍ 2വില്‍ കയ്യടി നേടുകയാണ് റെജീന. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് റെജീന അവതരിപ്പിക്കുന്നത്. നയന്‍താര നായികയായ ചിത്രത്തില്‍ ഉര്‍വശ, ദുനിയ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുന്ദര്‍ സിയാണ് സിനിമയുടെ സംവിധാനം.

Summary

Regina Cassandra about being replaced by Nazriya in a super hit movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor, Regena Cassandrra, Radhika Apte
Naslen, Nazriya
Suriya & Nazriya
Mohanlal. Kamal, Mammootty
X

FOLLOW US

ON GOOGLE DISCOVER