എന്താണ് ആ വണ്ടർ? പ്ര​ഗ്നൻസി സ്ട്രിപ്പിൽ രണ്ടുവര, ഫോട്ടോ പങ്കുവച്ച് പാർവതിയും നിത്യയും

ദി വണ്ടർ ബി​ഗിൻസ് എന്ന അടിക്കുറിപ്പിലാണ് എല്ലാവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

പ്ര​ഗ്നൻസി സ്ട്രിപ്പിലെ രണ്ടു ചുവന്നവര, അടുത്തായി ഒരു ടീത്തറും. ഒറ്റ നോട്ടത്തിൽ പ്ര​ഗ്നൻ‌സി അനൗൺസ്മെന്റ് ആണെന്ന് തോന്നാം. എന്നാൽ അതല്ല കാര്യം. മലയാളത്തിലെ താരസുന്ദരികൾ ഒന്നടങ്കം ഒരു ഫോട്ടോ പങ്കുവച്ച് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ്. 

പാർവതി തിരുവോത്ത്, നിത്യ മേനൻ, സയനോര, അർച്ചന പത്മിനി എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിങ്ങുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ദി വണ്ടർ ബി​ഗിൻസ് എന്ന അടിക്കുറിപ്പിലാണ് എല്ലാവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സയനോര ഫേയ്സ്ബുക്കിലൂടെ ഇന്നലെ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിരവധി പേർ ആശംസകൾ അറിയിച്ചുകൊണ്ട് എത്തി. വൈകാതെ ആ പോസ്റ്റ് അപ്രത്യക്ഷമായി. ഇന്ന് അടിക്കുറിപ്പോടെ വീണ്ടും പങ്കുവെക്കുകയായിരുന്നു. അതിനു പിന്നാലെ പാർവതിയും നിത്യയുമെല്ലാം ചിത്രം പങ്കുവച്ചു. 

പലരും താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ. പാർവതിയുടെ പോസ്റ്റിനു കീഴെ ബോളിവുഡ് താരം സ്വര ഭാസ്കർ, ചിന്മയി ശ്രീപദ ഉൾപ്പടെ നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ എന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും കമന്റുകൾ ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER