​'ഗുരുവായൂർ അമ്പലനടയിൽ' തുടങ്ങി; പൃഥ്വിരാജ് ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിലെന്ന് സുപ്രിയ‌

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ഷൂട്ടിങ്ങിന്റെ പൂജ ചടങ്ങിൽ നിന്ന്/ ഫെയ്സ്ബുക്ക്
ഷൂട്ടിങ്ങിന്റെ പൂജ ചടങ്ങിൽ നിന്ന്/ ഫെയ്സ്ബുക്ക്
Updated on: 
1 min read

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിൽ എത്തുന്ന ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് തുടക്കമായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും നടന്നത്. അമ്പലത്തിൽ എത്തി ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹം തേടിയതിനുശേഷമായിരുന്നു ചിത്രത്തിന് തുടക്കമിട്ടത്. സുപ്രിയ മേനോൻ, സംവിധായകൻ വിപിൻ ദാസ്, മുകേഷ് ആർ. മേത്ത എന്നിവർ പൂജ ചടങ്ങിനെത്തിയിരുന്നു.

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 

പൂജ ചിത്രങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.   അതിനു പിന്നാലെ പൃഥ്വിരാജ് എവിടെ എന്ന ചോദ്യവുമായി നിരവധി പേർ എത്തി. പുതിയ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിലാണ് താരം എന്നാണ് സുപ്രിയ പറഞ്ഞത്. 

‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER