''രക്ഷിതാവെന്ന നിലയില്‍ കടന്നു പോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ'; ചര്‍ച്ചയായി പൃഥ്വിയുടെ വാക്കുകള്‍

പുതിയ ചിത്രം ദായ്‌റയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്
Prithviraj
Prithviraj
Updated on
1 min read

രക്ഷിതാവെന്ന നിലയില്‍ കടന്നു പോകുന്ന സമയത്തെക്കുറിച്ച് നടന്‍ പൃഥ്വിരാജ്. മക്കളോട് തുറന്ന് സംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചുമാണ് താരം സംസാരിക്കുന്നത്. പുതിയ ചിത്രം ദായ്‌റയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. പെണ്‍കുട്ടികളോടെന്നത് പോലെ തന്നെ ആണ്‍കുട്ടികളോടും തുറന്ന് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

''എനിക്കൊരു മകളുണ്ട്. അവള്‍ക്ക് 11 വയസാണ്. രക്ഷിതാവെന്ന നിലയില്‍ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എന്താണ് സുരക്ഷിതമായത്, എന്താണ് അല്ലാത്തത് എന്നെല്ലാം മകളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്‌കളങ്കമായ ലോകം ആയിരുന്നുവെങ്കില്‍ എനിക്ക് മകളോട് അതൊന്നും സംസാരിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് അങ്ങനൊരു ലോകത്തിലല്ല'' താരം പറയുന്നു.

''ഒരു പൗരനെന്ന നിലയില്‍ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്കെന്താണ് ചെയ്യാന്‍ സാധിക്കുക? തെറ്റ് ചെയ്യാതിരിക്കുക. ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ സംഭാഷണം പെണ്‍കുട്ടികളോട് മാത്രം പോരാ, ആണ്‍കുട്ടികളോടും അത്ര തന്നെ ശക്തമായി സംസാരിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു പക്ഷത്തിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെങ്കില്‍ അത് പുരുഷന്മാരായ നമുക്കാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളാണ് ഈ സന്ദേശം സമൂഹത്തില്‍ ഉറക്കെ വിളിച്ച് പറയേണ്ടതും മുന്നോട്ടുള്ള മാര്‍ഗ്ഗദീപമാകാന്‍ മുന്‍കൈ എടുക്കേണ്ടതും'' എന്നും പൃഥ്വിരാജ് പറയുന്നു.

അതേസമയം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ദയ്‌റ സെപ്റ്റംബര്‍ 18 ന് തിയേറ്ററുകളിലെത്തും. നീതിയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുഖാമുഖം വരുന്ന ചിത്രമാണ് ദായ്‌റ. കരീന കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Summary

Prithviraj about going through a difficult phase as a parent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Santhivila Dinesh
Mohanlal, Prithviraj
Mohanlal, Prithviraj
Supriya, Prithviraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com