പ്രതിഫലം 10 കോടി; കൊച്ചിക്കു പുറമെ മുംബൈയിലും ആഢംബര വസതി; പൃഥ്വിരാജിന്റെ ആസ്തിയെത്ര?

സോഷ്യല്‍ മീഡിയയുടെ ക്രൂരതയുടെ ആഴം പൃഥ്വിരാജിനോളം അടുത്തറിഞ്ഞ മറ്റൊരു നടനുണ്ടാകില്ല
Prithviraj
Prithvirajഫെയ്സ്ബുക്ക്
Updated on
2 min read

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്നാണ് പറയുക. മലയാള സിനിമയുടെ ചരിത്രത്തെ അങ്ങനെ മാറ്റിയെഴുതിയ ഒരാളാണ് പൃഥ്വിരാജ്. സുകുമാരന്റേയും മല്ലികയുടേയും മകന്‍ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. എന്നാല്‍ ഇന്ന് മലയാള സിനിമയിലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രതിനിധീകരിക്കുന്ന താരമായി വളര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. നടനെന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്ന നിലയിലെല്ലാം മലയാള സിനിമയിലെ ശക്തനാണ് പൃഥ്വിരാജ്.

Prithviraj
'ഈ നാട്ടിലെങ്ങനെയാ കോഫെപോസ ഉണ്ടായതെന്ന് അറിയുമോ ?' അടുത്ത ഓണത്തിന് 'ഖലീഫ' ഒരു പൊളി പൊളിക്കും; ​ഗ്ലിംപ്സ് വി‍ഡിയോ

സിനിമയിലേക്കുള്ള പൃഥ്വിരാജിന്റെ എന്‍ട്രി എത്രത്തോളം എളുപ്പമായിരുന്നുവോ അതിനേക്കാള്‍ പതിന്മടങ്ങ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു മുന്നോട്ടുള്ള യാത്ര. തന്റെ കരിയറിലുടനീളം പൃഥ്വിരാജിന് കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ക്രൂരതയുടെ ആഴം പൃഥ്വിരാജിനോളം അടുത്തറിഞ്ഞ മറ്റൊരു നടനുണ്ടാകില്ല. ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത സ്വഭാവം കാരണം സിനിമാ ലോകത്തു നിന്നും വേട്ടയാടല്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

Prithviraj
'ഈ ഭാഗത്ത് പ്രേതം ഉള്ള കാര്യം എനിക്ക് അറിഞ്ഞൂട ഉണ്ണിയേട്ടാ; നിന്റെ സിനിമയ്ക്ക് വേണ്ടി ഞാന്‍ മുടിയല്ലെടാ തല തന്നെ വെട്ടും!'

എന്നാല്‍ കാലാന്തരത്തില്‍ എല്ലാം മാറി മറിഞ്ഞു. ഒരുകാലത്ത് രാജപ്പനെന്ന് വിളിച്ച് കളിയാക്കിയവര്‍ ഇന്ന് രാജുവേട്ടനെന്ന് അഭിമാനത്തോടെ വിളിക്കുന്നു. ഒരിക്കല്‍ ബാന്‍ ചെയ്ത മലയാള സിനിമാ ലോകത്തെ നിയന്ത്രണ ശക്തിയായി പൃഥ്വിരാജ് വളര്‍ന്നിരിക്കുന്നു. മലയാള സിനിമയിലേക്ക് രാജ്യാന്തര നിര്‍മാണ കമ്പനികളെ എത്തിക്കുന്നതിലും, മലയാള സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കുന്നതിലുമെല്ലാം പൃഥ്വിരാജ് എന്ന വ്യക്തിയുടെ വിഷന്‍ കൂടിയുണ്ട്.

നിര്‍മാതാവും സംവിധായകനും വിതരണക്കാരനുമായി വലിയ പ്രൊജക്ടകളുടെ ഭാഗമാകുമ്പോള്‍ തന്നെ തന്നിലെ നടനേയും ഒപ്പം കൊണ്ടുപോകാന്‍ പൃഥ്വിരാജിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം അഭിനയിക്കുകയാണ്. പ്രശാന്ത് നീലടക്കമുള്ള വലിയ സംവിധായകരുടെ സിനിമകളും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ട്. മലയാളത്തിലും മറ്റ് ഭാഷകളിലുമായി വലിയ സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

എമ്പുരാനിലൂടെ മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പൃഥ്വിരാജിന്റെ ആസ്തി 56 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത് നാല് മുതല്‍ പത്ത് കോടി വരെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം പൃഥ്വിരാജെന്ന നടന്‍ ഇന്ന് സജീവ സാന്നിധ്യമാണ്.

കൊച്ചിയിലെ ആഢംബര ബംഗ്ലാവിന് പുറമെ മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഏതാണ്ട് 17 കോടി വിലമതിക്കുന്ന വസതിയും പൃഥ്വിരാജിനുണ്ട്. കാറുകളോട് അതിയായ ഇഷ്ടമുള്ളയാളാണ് പൃഥ്വിരാജ്. ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ് എഎംജി 63, റേഞ്ച് റോവര്‍ വോഗ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, പോര്‍ഷെ കയെന്‍ എന്നീ കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

വിലായത്ത് ബുദ്ധ, സന്തോഷ് ട്രോഫി, ഖലീഫ തുടങ്ങി നിരവധി സിനിമകളാണ് പൃഥ്വിരാജിന്റേതായി അണിയറയിലൊരുങ്ങുന്നത്. വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇന്ന് പൃഥ്വിരാജിന്റെ ജന്മദിനമാണ്. ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രം ഖലീഫയുടെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടിട്ടുണ്ട് അണിയറപ്രവര്‍ത്തകര്‍. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വയലന്റ് ആയ, തീപ്പൊരി ആക്ഷന്‍ ചിത്രമായിരിക്കും ഖലീഫയെന്നാണ് കരുതപ്പെടുന്നത്.

Summary

It's Prithviraj's birthday. The actor-director gets paid around ten crore per film. and his total net worth is above 50 crores.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com