'ഏതെങ്കിലും പത്ത് പേർ കണ്ട് മാര്‍ക്കിടാനല്ല സിനിമയെടുക്കുന്നത്'; ആടുജീവിതത്തിനുള്ള അംഗീകാരം പ്രേക്ഷകര്‍ നല്‍കിയെന്ന് പൃഥ്വിരാജ്, വിഡിയോ

വളരെ സ്‌പെഷ്യല്‍ ആയ സിനിമയാണ് ആടുജീവിതം
Prithviraj
Prithviraj ഇന്‍സ്റ്റഗ്രാം
Updated on
1 min read

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. മികച്ച നടനുള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് അര്‍ഹമായിരുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

Prithviraj
എമ്പുരാന്‍ ദേശവിരുദ്ധ സിനിമ, ശരിക്കും നടന്ന സംഭവങ്ങള്‍ കാണിച്ചിട്ടില്ല: ദേവന്‍, വിഡിയോ

ഏതെങ്കിലും ജൂറിയിലെ പത്ത് പേര്‍ കണ്ട് മാര്‍ക്കിടാന്‍ വേണ്ടിയല്ല സിനിമയെടുക്കുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ആടുജീവിതത്തിനുള്ള ഏറ്റവും വലിയ അവാര്‍ഡ് പ്രേക്ഷകരുടെ സ്‌നേഹമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Prithviraj
'ഭക്ഷണം കഴിക്കവെ ഒന്ന് എക്കിളെടുത്തു, പിന്നാലെ തല ടേബിളില്‍ കുത്തി വീണു'; എന്നേയും മക്കളേയും തനിച്ചാക്കി സിദ്ധാര്‍ത്ഥ് പോയി; വേദനയൊഴിയാതെ ശാന്തിപ്രിയ

''ഒരു സിനിമയെടുക്കുന്നത് ഏതെങ്കിലും ജൂറി കാണാനും പത്ത് പേര് കണ്ട് മാര്‍ക്കിടാനും രാജ്യാന്തര ഫെസ്റ്റിവലില്‍ കാണിക്കാനും അല്ല. അതിനെല്ലാം അതിന്റേതായ പ്രധാന്യമുണ്ട്. അതില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ആത്യന്തികമായി സിനിമയെടുക്കുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ തിയേറ്ററില്‍ പോയി ആ സിനിമ കണ്ട് ആസ്വദിക്കാന്‍ വേണ്ടിയാണ്. ഈ സിനിമയ്ക്ക് നിങ്ങള്‍ ഏറ്റവും വലിയ അവാര്‍ഡ് തന്നു കഴിഞ്ഞു. അതിന് ഒരുപാട് നന്ദി. വളരെ സ്‌പെഷ്യല്‍ ആയ സിനിമയാണിത്'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ നോവല്‍ ബ്ലെസി സിനിമയാക്കുകയായിരുന്നു. പൃഥ്വിരാജും ബ്ലെസിയും തങ്ങളുടെ ജീവിതത്തില്‍ നിന്നും വലിയൊരു കാലം ഈ സിനിമയ്ക്കായി മാറ്റിവെച്ചിരുന്നു. ചിത്രത്തിനായി ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. മികച്ച നടനും സിനിമയ്ക്കും സംവിധാനയകനുമുള്‍പ്പടെ 14 വിഭാഗത്തിലാണ് ആടുജീവിതം മത്സരിച്ചത്. എന്നാല്‍ ചിത്രത്തിന് ഒരു പുരസ്‌കാരം പോലും ലഭിച്ചിരുന്നില്ല.

നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്‍പ്പടെ ഒമ്പത് പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത്. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ആടുജീവിതത്തെ തഴഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Summary

Prithviraj finally talks about Aadujeevitham not winning national awards. says he is making movies for the people not for awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com